Advertisement

സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ സഹായം; സൗദിയോട് നന്ദി പറഞ്ഞ് അമേരിക്ക

May 2, 2023
Google News 3 minutes Read
US citizens and other nationalities disembark from the US Navy fast transport ship, the USNS Brunswick, which arrived in Saudi Arabia from Sudan on May 1, 2023.

ആഭ്യന്തര യുദ്ധം ശക്തമാകുന്ന സുഡാനിൽ നിന്ന് യുഎസ് പൗരന്മാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യുഎസ് സെൻട്രൽ കമാൻഡിന്റെ കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല. തിങ്കളാഴ്ചയാണ് അമേരിക്കൻ പൗരന്മാരെ സൗദി അറേബ്യ പ്രശ്‌നബാധിത പ്രദേഹസ്നങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. US Thanks Saudi Arabia for Safe Sudan Evacuation

അമേരിക്കയിലെ പൗരന്മാർക്ക് സൗദിയിലേക്കുള്ള പ്രവേശനവും താവളവും യാത്രാസൗകര്യം ഒരുക്കിയതിന് റോയൽ സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലിയുമായി മൊബൈൽ സംഭാഷത്തിന് ഇടയിലാണ് കമാൻഡർ ജനറൽ കുറില്ല നന്ദി രേഖപ്പെടുത്തിയത്.

Read Also: സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

സൗദി അറേബ്യയുടെ പിന്തുണ ലഭിച്ചതിനാൽ സൗദിയിൽ നിന്നും അമേരിക്കാൻ പൗരന്മാരെ ജിദ്ദയിലെ സൗരക്ഷിത താവളത്തിലെത്തിക്കാൻ സാധിച്ചതായി കുറില്ല വ്യക്തമാക്കി. ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള യുഎസ് – സൗദി ബന്ധം കാരണമാണ് ഇരു രാജ്യങ്ങളും വളരെവേഗത്തിൽരക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. ഭാവിയിലേക്കും ഈ ബന്ധം പരസ്പരം തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു.

Story Highlights: US Thanks Saudi Arabia for Safe Sudan Evacuation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here