Advertisement

മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കൽ; കെ.സുധാകരൻ

May 3, 2023
1 minute Read

മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഴിമതി അന്വേഷണം നൽകിയത് വിജിലൻസസിനാണ്, നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്ര അന്വേഷണം നടത്തണം. അരിവാരാൻ അരിക്കൊമ്പൻ കേരളം വാരാൻ പിണറായി. മന്ത്രിമാരെ ഇരുട്ടിൽ നിർത്തുകയാണ്. ഒരു കാര്യവും മന്ത്രിമാർ അറിയാറില്ല. എല്ലാം മുഖ്യമന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു.

പ്രസാദിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമെന്ന് വ്യക്തം. അഴിമതിയിൽ പങ്കില്ലെങ്കിൽ അർധ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. സ്വതന്ത്ര ഏജൻസിയുടെ നിക്ഷ്പക്ഷ അന്വേഷണം വേണം.എ ഐ കാമറ കരാറിലൂടെ വൻ കൊള്ളയാണ് നടന്നിരിക്കുന്നത്. നിയമ പോരാട്ടം കോൺഗ്രസ് ആലോചിക്കുന്നു.
മുഖ്യമന്ത്രിയുടെ മകനും, മകളുമുൾപ്പെടെ കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നു. സ്ഥിരമായി അഴിമതി മറച്ചുവെക്കാനാവില്ല. കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകാശ് ബാബുവിൻ്റെ പങ്കിന് നിരവധി തെളിവുകൾ. ഇടത് ഭരണത്തിൽ എല്ലാം അവിഹിത കേന്ദ്രത്തിൽ നിന്ന് നിയന്ത്രിക്കുന്നു. മുഖ്യമന്ത്രി ജുഡീഷ്യറിയെ വരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം പുന:സംഘടന ഉടൻ പൂർത്തിയാക്കും. സംഘടനാ ദൗർബല്യം മാറ്റിയെടുക്കണം. കേരളത്തിൽ അനുകൂല രാഷ്ട്രീയ കാലാവസ്ഥ. അത് ഉപയോഗപ്പെടുത്തിയില്ലെങ്കിൽ കാലം നമുക്ക് മാപ്പ് തരില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Story Highlights: AI traffic camera, K Sudhakaran against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top