Advertisement

ഷെങ്കന്‍ വിസ മാതൃകയില്‍ ഒറ്റ വിസയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; വിസയ്ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രി

May 3, 2023
2 minutes Read
GCC countries considering Schengen-style visa

ഒറ്റ വിസയില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നുവെന്നും ഈ ഏകീകൃത വിസയുമായി ബന്ധപ്പെട്ട മന്ത്രിതല അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബഹ്‌റൈന്‍ ടുറിസം വകുപ്പ് മന്ത്രി ഫാത്തിമ അല്‍ സൈറഫി അറിയിച്ചു. ഒറ്റവിസയില്‍ തന്നെ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും അതായത് ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്,ഒമാന്‍,യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം. (GCC countries considering Schengen-style visa )

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കന്‍ വിസ.ഷെങ്കന്‍ വിസയുണ്ടെങ്കില്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന 26 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.ആഭ്യന്തര അതിര്‍ത്തികള്‍ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നവയാണ് ഇത്തരം വിസകള്‍.

Story Highlights: GCC countries considering Schengen-style visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top