Advertisement

കെഎൽ രാഹുൽ ഇന്ന് കളിക്കില്ല; ലക്നൗവിനു തിരിച്ചടി

May 3, 2023
1 minute Read

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ഇന്ന് കെഎൽ രാഹുൽ കളിക്കില്ല. ആർസിബിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ താരം ഇന്ന് പുറത്തിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംപാക്ട് പ്ലയറായിപ്പോഴും താരം ഇന്ന് ഉണ്ടാവില്ല. രാഹുലിൻ്റെ അഭാവത്തിൽ കൃണാൽ പാണ്ഡ്യ ടീമിനെ നയിച്ചേക്കും. ക്വിൻ്റൺ ഡികോക്ക് ടീമിലെത്താനും ഇടയുണ്ട്. ഇന്ന് വൈകിട്ട് 3.30ന് ലക്നൗവിലാണ് മത്സരം.

റോയൽ ചലഞ്ചേഴ്സിനെതിരെ 127 റൺസ് പിന്തുടരാൻ കഴിയാതെ പോയെന്ന ഞെട്ടലിലാണ് ലക്നൗ ഇന്നിറങ്ങുക. ഹോം ഗ്രൗണ്ടിൽ മുൻപ് 136 പിന്തുടർന്ന് വിജയിക്കുന്നതിലും ലക്നൗ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ ഇന്ന് ഹോം ഗ്രൗണ്ടിൽ വിജയിക്കേണ്ടത് ലക്നൗവിന് അനിവാര്യമാണ്. സ്ലോ പിച്ചിൽ വിസ്ഫോടനാത്‌മക ബാറ്റിംഗ് നിര തകർന്നടിയുന്നു. കെഎൽ രാഹുൽ ഒഴികെ ബാക്കിയാർക്കും പിച്ചുമായി ഇണങ്ങിച്ചേരാൻ സാധിച്ചിട്ടില്ല. നവീനുൽ ഹഖിനു പകരം ആവേശ് ഖാനും ടീമിലെത്തും. ഗൗതം, ബിഷ്ണോയ്, മിശ്ര എന്നീ സ്പിന്നർമാരുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിക്കും.

പഞ്ചാബ് കിംഗ്സിനെതിരെ അവസാന പന്തിൽ പരാജയപ്പെട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് എത്തുന്നത്. ലക്നൗവിലെ പിച്ചിൽ ചെന്നൈ സ്പിന്നർമാർ നേട്ടമുണ്ടാക്കും. രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, മൊയീൻ അലി എന്നിവരുടെ റോൾ നിർണായകമാവും. ടീമിൽ മാറ്റമുണ്ടാവില്ല.

Story Highlights: kl rahul wont play lsg csk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top