‘ഇത് എന്റെ അവസാന ഐപിഎൽ ആണെന്ന് നിങ്ങൾ തീരുമാനിച്ചു, ഞാനല്ല’; വിരമിക്കലിനെ കുറിച്ച് ധോണി

ഐപിഎൽ 2023ന് ശേഷം വിരമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ് ധോണി. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിൽ, ടോസ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. (MS Dhoni’s Epic Response On IPL ‘Swansong’)
ടോസിനിടെ ഡാനി മോറിസൺ ധോണിയോട് ഇത് തന്റെ അവസാന ഐപിഎൽ ആണോ എന്ന് ചോദിച്ചു. “ഇത് എന്റെ അവസാന ഐപിഎൽ ആണെന്ന് നിങ്ങൾ തീരുമാനിച്ചു, ഞാനല്ല” എന്നായിരുന്നു ധോണിയുടെ മറുപടി. ഐപിഎല്ലിന്റെ തുടക്കം മുതൽ അതായത് 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ധോണി കളിക്കുന്നുണ്ട്.
🚨 Toss Update 🚨@ChennaiIPL win the toss and elect to field first against @LucknowIPL.
— IndianPremierLeague (@IPL) May 3, 2023
Follow the match ▶️ https://t.co/QwaagO40CB #TATAIPL | #LSGvCSK pic.twitter.com/pQC9m9fns4
കഴിഞ്ഞ കുറച്ച് സീസണുകളായി, അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് നിരന്തരമായ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ധോണിയുടെ പ്രതികരണം.
Story Highlights: MS Dhoni’s Epic Response On IPL ‘Swansong’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here