സമ്പന്നർ അടക്കി വാഴുന്ന കന്നഡ രാഷ്ട്രീയം; ഏറ്റവും പാവപ്പെട്ട സ്ഥാനാർത്ഥിക്ക് പോലും ആസ്തി 3 കോടി !

കോടിക്കിലുക്കത്താലും കുതിരക്കച്ചവടത്താലും കുപ്രസിദ്ധമാണ് കർണ്ണാടക രാഷ്ട്രീയം. പാർട്ടി വ്യത്യാസമില്ലാതെ നേതാക്കളിൽ ഭൂരിഭാഗവും ലക്ഷപ്രഭുക്കളോ കോടിപതികളോ ആണ്. ഏറ്റവും പാവപ്പെട്ട സ്ഥാനാർത്ഥിക്ക് പോലും ആസ്തി മൂന്ന് കോടിയാണെന്നതാണ് ബഹുരസം. ( rich candidates karnataka election 2023 )
സാധാരണക്കാരെ സേവിക്കാനാഗ്രഹിക്കുന്ന പണക്കാരാൽ സമ്പന്നമാണ് കന്നഡ രാഷ്ട്രീയം. തെരഞ്ഞെടുപ്പിൽ സത്യവാങ്മൂലത്തിൽ തൊഴിൽ കൃഷിയെന്ന് രേഖപ്പെടുത്തിയവർക്ക് വരെ ആസ്തി കോടികൾ. അതിൽ ചിലരെ പരിചയപ്പെടാം. ബിജെപിയുടെ എം.ടി.ബി.നാഗരാജാണ് വേദനിക്കുന്ന കോടീശ്വരനിൽ മുൻപൻ. ഭാര്യയ്ക്ക് നാഗരാജിനും കൂടി ആസ്തി 2607 കോടി 84 ലക്ഷം മാത്രം. കോൺഗ്രസും വിട്ടുകൊടുക്കുന്നതെങ്ങനെ. കെപിസിസി അദ്ധ്യക്ഷൻ ശിവകുമാറിനെ തന്നെയിറക്കി തിരിച്ചടിച്ചു. 2018ലേതിനേക്കാൾ 68 ശതമാനം കൂടി 1214 കോടിയായിട്ടുണ്ട്. പ്രിയ കൃഷ്ണൻ കോൺഗ്രസ് 1,156.83 കോടി, എൻ.എ.ഹാരിസ് കോൺഗ്രസ് 397.29, ഷമനൂർ ശിവശങ്കരപ്പ കോൺഗ്രസ് 292.83 എന്നിവരാണ് സമ്പത്തിൽ മുൻനിരക്കാർ.
Read Also: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ആസ്തി 1,609 കോടി; എൻ നാഗരാജു പത്രിക സമർപ്പിച്ചു
അതേസമയം എല്ലാം പണക്കാരാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോൺഗ്രസിലെ യു.ടി.ഖാദർ ആണ് ദരിദ്രരിൽ മുൻപൻ. 3 കോടി 41 ലക്ഷമാണ് ആസ്തി. ബിജെപിയിലുമുണ്ട് ദരിദ്ര ജനസേവകൻ. 4 കോടിയുള്ള അശ്വത്‌നാരായൺ ആണത്. ബിജെപിയിലെ ആർ.അശോക, ബി.സി.നാഗേഷ് എന്നിവർ യഥാക്രമം 5 കോടി, 7 കോടി രൂപ മാത്രമുള്ള ദരിദ്രരാണ്. 12 കോടി രൂപ ആസ്തിയുള്ള കോൺഗ്രസ് നേതാവ് ഗണേഷ് ഹുക്കേരിയും കന്നഡ നാട്ടിൽ ദരിദ്രനാണ്. പലനാട്ടിൽ പലരീതി അല്ലാതെന്ത്.
Story Highlights: rich candidates karnataka election 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here