Advertisement

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ആസ്തി 1,609 കോടി; എൻ നാഗരാജു പത്രിക സമർപ്പിച്ചു

April 18, 2023
3 minutes Read
Indias richest politician N Nagaraju declare assets worth 1609 crore

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ എന്നറിയപ്പെടുന്ന എൻ നാഗരാജു കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. കർണാടകയിലെ ചെറുകിട വ്യവസായ മന്ത്രിയായ എന്ഡ നാഗരാജുവിന് 1,609 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഹോസ്‌കോട്ടെ മണ്ഡലത്തിൽ നിന്നാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി നാഗരാജു ജനവിധി തേടുന്നത്. ( India’s richest politician N Nagaraju declare assets worth 1609 crore )

കർഷകനെന്നും വ്യവസായിയെന്നുമാണ് നാമനിർദേശ പത്രികയിൽ നാഗരാജു ജോലി രേഖപ്പെടുത്തിയിരിക്കുന്നത്. 536 കോടി രൂപയുടെ ജംഗമ സ്വത്തും 1073 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് നാഗരാജുവിന്റെ പേരിലുള്ളത്. 98.36 കോടി രൂപയാണ് കടമായി രേഖപ്പെടുത്തിയിരിക്കുന്നത്.

72 കാരനായ നാഗരാജു ഒൻപതാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസം നേടിയിട്ടുള്ളു. 2018 ൽ ഹോസ്‌കോട്ടെ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച വ്യക്തിയാണ് നാഗരാജു. 2019 ൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയ 17 എംഎൽഎമാരിൽ ഒരാളാണ് നാഗരാജു. ഈ കൂറുമാറ്റമാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായത്.

Story Highlights: India’s richest politician N Nagaraju declare assets worth 1609 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top