Advertisement

തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

May 3, 2023
2 minutes Read
Two died in ambulance accident Thrissur

തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (Two died in ambulance accident Thrissur)

അപകടത്തില്‍പ്പെട്ടത് പഴുന്നാന സ്വദേശികളാണെന്ന് സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോയ ആംബുലന്‍സും മറിഞ്ഞു. ഡ്രൈവര്‍ റംഷാദിന് പരുക്കേറ്റു.റംഷാദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: Two died in ambulance accident Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top