Advertisement

അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ; ചിന്നക്കനാലിലേക്ക് മടങ്ങുമോ എന്ന് ആശങ്ക, ഇല്ലെന്ന് ഉറപ്പിച്ച് വനംവകുപ്പ്

May 4, 2023
Google News 1 minute Read

പെരിയാർ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ചു. തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുന്നു. അതിർത്തിയിൽ കേരള തമിഴ്നാട് വനമേഖലയിലായാണ് സഞ്ചാരം. മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു.

പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിലെത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.

Read Also: അരിക്കൊമ്പൻ: കൃതമായി നിരീക്ഷണം നടത്തണമെന്ന് ഹൈക്കോടതി

ചിന്നക്കനാലിലേക്ക് അരിക്കൊമ്പൻ തിരികെയെത്തുമോയെന്നതിൽ ആശങ്ക വേണ്ടെന്ന് വനംവകുപ്പ് പറഞ്ഞു . റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് കൊമ്പന്‍റെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. അതിർത്തി വനമേഖലയിൽ തന്നെ ചുറ്റിത്തിരിയുന്ന അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്.

Story Highlights: Arikomban now at Kerala Tamilnadu border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here