ആതിര ജീവനൊടുക്കിയത് അറിയാതെ കോയമ്പത്തൂരിലിരുന്ന് അരുണ്‍ സൈബര്‍ അധിക്ഷേപം തുടര്‍ന്നു; പൊലീസ് നാടാകെ തിരയുമ്പോള്‍ അരുണും ആത്മഹത്യ ചെയ്തു…

കോട്ടയത്ത് സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസ് ഇല്ലാതായി. അരുണ്‍ വിദ്യാധരനായിരുന്നു കേസിലെ ഏക പ്രതി. കൂട്ട് പ്രതികളില്ലാത്തിനാല്‍ കേസ് നിലനില്‍ക്കില്ല. കേസിന്റെ അന്വേഷണത്തിലും പ്രതിയെ കണ്ടെത്തുന്നതിലും പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായാണ് അക്ഷേപം. (Arun suicide athira cyber attack kaduthuruthy)
ആതിരയും അരുണും തമ്മിലുള്ള അടുപ്പവും പ്രശ്‌നങ്ങളും വര്‍ഷങ്ങള്‍ മുന്നേ തുടങ്ങിയതാണ്. സ്‌കൂള്‍ പഠനകാലം മുതലുള്ള അടുപ്പമായിരുന്നു ഇരുവരും തമ്മില്‍. പിന്നീടത് വളര്‍ന്നു. പ്രണയത്തിലെത്തി. മുന്നോട്ടുള്ള പോക്കില്‍ അരുണിന്റെ സ്വഭവത്തിലെ പ്രശ്‌നങ്ങള്‍ ആതിര ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റങ്ങളൊന്നും ഉണ്ടാവാതായതോടെ പതിയെ അകലം പാലിച്ചു.
Read Also: കടുത്തുരുത്തിയിലെ ആതിരയുടെ ആത്മഹത്യ; പ്രതി അരുൺ വിദ്യാധരൻ മരിച്ച നിലയിൽ
മാറ്റം ഉള്‍ക്കൊള്ളാനാവാത്ത അരുണ്‍ ആതിരയെ പ്രകോപിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഇതിനിടെ കല്യോണാലോചനയുമായി ആതിരയുടെ കുടുംബത്തെ സമീപിച്ചെങ്കിലും നടന്നില്ല. മറ്റൊരു കല്യാണത്തിന് ആതിര സമ്മതിച്ചതോടെയാണ് അരുണ്‍ സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തുടങ്ങിയത്.
ആതിരയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ്, മണിപ്പൂര്‍ സബ് കളക്ടറാണ്. വൈക്കം എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ആശിഷിന്റെ സഹപാഠിയും. ആതിരക്കുണ്ടായ ദുരനുഭവം ആശിഷ് ആദ്യം വിളിച്ച് പറഞ്ഞത് എഎസ്പി നകുലിനെയാണ്. പ്രശ്‌നത്തില്‍ ഇടപെടാന്‍ നകുല്‍ കടുത്തുരുത്തി പൊലീസിന് നിര്‍ദേശം നല്‍കി. ഇതിനിടെയും അരുണിന്റെ ഫേസ്ബുക്ക് അധിക്ഷേപം നര്‍ബാധം തുടര്‍ന്നു. ശനിയാഴ്ച്ച വൈകുന്നേരം 6.30 ഓടെ സഹികെട്ട് ആതിര സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി കടുത്തുരുത്തി പോലീസിസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കി. ആ രാത്രി അരുണിനെ വിളിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. രാത്രിയും സൈബര്‍ അധിക്ഷേപം തുടര്‍ന്നു. ഞായറാഴ്ച്ച പുലര്‍ച്ചയോടെ ആതിര ജീവനൊടുക്കി.
ഒരു രാത്രിയുടെ ദൂരത്തിനപ്പുറത്തേക്ക് പരാതി നീട്ടി വച്ചില്ലായിരുന്നെങ്കില്‍ രണ്ടു ജീവനുകളും നിലനിര്‍ത്താമായിരുന്നില്ലേ എന്ന ചോദ്യത്തോട് മുഖം തിരിക്കാന്‍ പൊലീസിനാവില്ല. ആതിരയുടെ മരണ ശേഷമാണ് പൊലീസ് അരുണിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നത്. കോയമ്പത്തൂരിന്റെ ഏതോ കോണിലിരുന്ന് ആതിര ജീവനൊടുക്കിയതറിയാതെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് തുടരുകയായിരന്നു അരുണ്‍. സ്റ്റേഷനിലെത്തി കീഴടങ്ങാമെന്ന അരുണിന്റെ വാക്ക് വിശ്വസിച്ച് വീണ്ടും പൊലീസ് അനങ്ങാതിരുന്നു.
പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ മാത്രമാണ്.വാര്‍ത്തകള്‍ തുടരെ തുടരെ വന്നതോടെ അരുണിനെ തേടി കേരള പോലീസ് കോയമ്പത്തൂരിലേക്ക് പാഞ്ഞു. മൂന്ന് ദിവസം അരിച്ചു പെറുക്കല്‍. ഈ നേരം കാസര്‍ഗോട്ടെ ലോഡ്ജ് മുറിയില്‍ അരുണും ജീവനൊടുക്കി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Arun suicide Athira cyber attack kaduthuruthy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here