Advertisement

‘ഈ നാടിന്റെ നന്മയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമം പരാജയപ്പെടുത്തണം’; ദി കേരള സ്റ്റോറിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെഎസ്‌യു

May 4, 2023
3 minutes Read
KSU complaint to chief minister against the Kerala story movie

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച ദി കേരള സ്റ്റോറി എന്ന ചലച്ചിത്രത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെഎസ്യു. കേരളവുമായി ഒരു ബന്ധവുമില്ലാത്ത കഥകള്‍ വ്യാജമായി നിര്‍മ്മിച്ച് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി സംഘപരിവാര്‍ നടത്തുന്ന അജണ്ടയുടെ ഭാഗമാണ് ചലച്ചിത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യുവിന്റെ പരാതി. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തില്‍ പടര്‍ത്താനും മതസ്പര്‍ദ്ധ ഉണ്ടാക്കാനുമുള്ള ഗൂഢാലോചനയുമാണ് ചിത്രത്തിന് പിന്നിലുള്ളത്. സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. (KSU complaint to chief minister against the Kerala story movie)

സിനിമയിലൂടെ വ്യാജപ്രചാരണം നടത്താനുള്ള നീക്കം പരാജയപ്പെടുത്തേണ്ടതാണെന്ന് പരാതിയില്‍ കെഎസ്‌യു പറയുന്നു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മ്മനാണ് മുഖ്യമന്ത്രിക്ക് പിണറായി വിജയന് പരാതി നല്‍കിയത്.

Read Also: ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന് ആവശ്യം; ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ സുപ്രിംകോടതി

കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ളതാണെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഈ നാടിന്റെ നന്മയെ ഇകഴ്ത്തിക്കാണിക്കുന്നതിനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്താനുള്ള ഈ നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നു.

Story Highlights: KSU complaint to chief minister against the Kerala story movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top