Advertisement

റോഡിലെ കുഴിയില്‍ വീണ് വഴിയാത്രക്കാരന്‍ മരിച്ചു

May 4, 2023
1 minute Read

ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മരണം. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. സൈക്കിളിൽ എത്തിയ മത്സ്യത്തൊഴിലാളി ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു.
പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് അപകടത്തിന് ശേഷമെന്ന് നാട്ടുകാർ ആരോപിച്ചു.

പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡു വെട്ടിയത്. രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയി മരിച്ചിരുന്നു. ജോയിയുടെ മരണശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Story Highlights: Man dies after falling into pothole in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top