Advertisement

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം;ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് ഗവര്‍ണര്‍

May 4, 2023
3 minutes Read
Manipur governor gave instructions to shoot at site

സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനവും നീട്ടിയിട്ടിട്ടുണ്ട്.(Manipur governor gave instructions to shoot at site)

സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവില്‍ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ അക്രമികളെ വെടിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.

‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേര്‍ പങ്കുവെച്ചു. മെയ്തി സമുദായത്തിനു പട്ടികവര്‍ഗ പദവിക്ക് നല്‍കുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മേഖലകളില്‍ സൈന്യത്തെ കൂടാതെ അസം റൈഫിള്‍സിനെയും വിന്യസിച്ചു.

Read Also: ആരായിരുന്നു പൊന്നിയിൻ സെൽവൻ? ചോള സാമ്രാജ്യത്വത്തിന്റെ പ്രതാപ കാലവും പതനവും

അക്രമ ബാധിത സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 9000 ത്തോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. സൈനിക ക്യാമ്പിലേക്കും സര്‍ക്കാര്‍ ഓഫീസിലേക്കുമാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, തൗബല്‍, അടക്കം 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്./

Story Highlights: Manipur governor gave instructions to shoot at site

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top