Advertisement

ആരായിരുന്നു പൊന്നിയിൻ സെൽവൻ? ചോള സാമ്രാജ്യത്വത്തിന്റെ പ്രതാപ കാലവും പതനവും

May 4, 2023
Google News 2 minutes Read
Ponniyin Selvan real story and chola kingdom

തമിഴ്നാടിന്റെ ജീവാത്മാവും ജീവനാഡിയുമായ കാവേരി നദിയുടെ അടിത്തട്ടിൽ നിന്ന് പിറവിയെടുത്ത പൊന്നിയിൻ സെൽവൻ. അരുൾ മൊഴി വർമനെന്ന ഓമനപ്പേര്. രാജ രാജ ചോളനെന്ന പ്ര​ഗത്ഭനായ ഭരണാധികാരി. ചോള സാമ്രാജ്യത്തെ അതിന്റെ പ്രതാപത്തിന്റെയും സുവർണ കാലഘട്ടത്തിന്റെയും പരകോടിയിലെത്തിച്ച ചോളരാജാവ്. അതായിരുന്നു പൊന്നിയിൻ സെൽവൻ.(Ponniyin Selvan real story and chola kingdom)

തമിഴ് ചരിത്രത്തിന്റെയും തമിഴ് സാഹിത്യത്തിന്റെയും ചരിത്രത്തിലെ അത്ഭുതങ്ങളിൽ ഒന്നായാണ് പൊന്നിൻ സെൽവന്റെ കഥയും ചോള സാമ്രാജ്യത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നത്.ആരായിരുന്നു രാജരാജ ചോളനുംരാജേന്ദ്രചോളനും കരികാലനുമൊക്കെ. എങ്ങനെയായിരുന്നു ഇവരുടെയൊക്കെ ഭരണം. ചോള സാമ്രാജ്യത്തെ എങ്ങനെയായിരുന്നു ഈ പേരുകേട്ട ഭരണാധികാരികൾ നിലനിർത്തിക്കൊണ്ടുപോയിരുന്നത്. എങ്ങനെയായിരുന്നു ചോളരാജാംശം നാമാവശേഷമായി പോയത് .ഇന്ത്യയിൽ ചോള സാമ്രാജ്യത്തിന്റെ പ്രതാപ കാലവും പതനവുമൊക്കെ എത്തരത്തിലായിരുന്നു?

പൊന്നിയിൻ സെൽവൻ

ചോള സാമ്രാജ്യത്വത്തിന്റെ പ്രതാപ കാലത്ത് മുൻനിരയിൽ നിൽക്കുന്ന പേരാണ് രാജരാജ ചോളൻ. ചോള സാമ്രാജ്യത്തിന്റെ വികാസത്തിന് അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ സഹായിച്ച രാജ രാജ ചോളൻ തന്നെയാണ് പൊന്നിയിൻ സെൽവൻ. ചോള രാജാക്കന്മാരിൽ ഏറ്റവും പ്രഗൽഭനായ ഭരണാധികാരിയായിരുന്നു രാജരാജൻ ഒന്നാമൻ. ചോള രാജ്യത്തിന്അടിത്തറ നിർമ്മിച്ചത് ഇദ്ദേഹമായിരുന്നു .തമിഴ്നാട്ടിൽ മാത്രമായിരുന്നില്ല നേട്ടങ്ങൾ .സിലോണും ലക്ഷദ്വീപും മാലിദീപും മൈസൂരിലെ സിംഹഭാഗവും അദ്ദേഹം പിടിച്ചടക്കി. രാജരാജചോളൻ പണികഴിപ്പിച്ച തഞ്ചാവൂരിലെ രാജരാജ ക്ഷേത്രം ആണ് അദ്ദേഹം നിർമ്മിച്ച അനേകം ക്ഷേത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 1010ലായിരുന്നു ഇതിന്റെ നിർമ്മാണം. എ.ഡി. 985-നും 1014-നും ഇടയിലായിരുന്നു രാജരാജ ചോളന്റെ ഭരണകാലം. ചോളസാമ്രാജ്യത്തെ തെക്ക് ശ്രീലങ്ക വരെയും വടക്കുകിഴക്ക് കലിംഗം, ഇന്നത്തെ ഒഡിഷ വരെയും വ്യാപിപ്പിച്ചു പൊന്നിയിൻ സെൽവൻ. ആളുകളോട് വളരെ മിതമായും അനുകമ്പയോടെയും സംസാരിച്ചിരുന്ന രാജാവെന്ന നിലയിലാണ് അദ്ദേഹത്തെ അരുൾ മൊഴി വർമനെന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്നത്. പിതാവ് സുന്ദര ചോളന്റെ കാലത്തുതന്നെ അരുൾമൊഴിവർമൻ സിംഹളന്മാരുമായും പാണ്ഡ്യപടയുമായുള്ള യുദ്ധങ്ങളിലെ വീരകൃത്യങ്ങളിലൂടെ ഏറെ പ്രശസ്തനായിരുന്നു.

പൊന്നി നദിയുടെ മകൻ

പരാന്തകസുന്ദരചോളൻറ് മൂന്ന് മക്കളാണ് ആദ്യത്യ കരികാലനും രാജരാജ ചോളനും കുന്തവിദേവിയും ഏറ്റവും ഇളയ ആളാണ് അരുൾ മൊഴി വർമൻ, പൊന്നിയിൻ സെൽവൻ എനീ രണ്ടുപേരുകളിൽ അറിയപ്പെടുന്ന രാജരാജ ചോളൻ. തമിഴ്നാടിന്റെയും ഈ ചോളന്മാരുടെയുമൊക്കെ ജീവനാഡിയും പരമാത്മാവുമായ കാവേരി നദിയുടെ മറ്റൊരു പേരാണ് പൊന്നി. ഒരിക്കൽ പരാന്തക സുന്ദരചോളൻ മക്കളും കുടുംബവുമൊത് കാവേരി നദിയിലൂടെ യാത്ര ചെയ്യുന്നതിനിടെ അരുൾ മൊഴി വർമന് എന്ന ഈ കുട്ടി കാവേരി നദിയിൽ വീഴുകയും കുട്ടി മരിച്ചെന്ന് എല്ലാവരും കരുതുകയും ചെയ്യുന്നു. എന്നാൽ ആ സമയത്ത് ഒരു സ്ത്രീയാണ് കാവേരി നദിയിൽ നിന്നു കുട്ടിയെ പൊക്കിയെടുത്ത് രക്ഷപ്പെടുത്തി രാജാവിന് തിരികെ കൊടുക്കുന്നത്. അങ്ങനെയാണ് കാവേരി നദിയുടെ മകൻ എന്നർത്ഥം വരുന്ന പൊന്നിയിൻ സെൽവൻ എന്ന പേര് അരുൾ മൊഴി വർമന് ലഭിക്കുന്നത്.

കൽക്കിയുടെ പൊന്നിയിൻ സെൽവനും മണിരത്നത്തിന്റെ തമിഴ് സാഹിത്യവും

തമിഴ്സാഹിത്യം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ബൃഹത്തായ ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ തൂലിക തുമ്പിൽ നിന്ന് പിറവിയെടുത്ത ആശ്ചര്യസ്തംഭങ്ങളിൽ ഒന്നായ പൊന്നിയിൻ സെൽവൻ. അഞ്ച് വാല്യങ്ങളായി 2000ത്തിൽ അധികം പേജുകൾ. ചോള രാജവശംത്തിൽ അരങ്ങേറിയ അധികാരതർക്കങ്ങളും അതിനിർണായകമായ രാഷ്ട്രീയ നീക്കങ്ങളും പകയും സംഘർഷങ്ങളും ചിത്രകാരന്റെ ക്രിയാത്മക പാടവത്തോടെ കൽക്കി കൃഷ്ണമൂർത്തി വരച്ചിട്ടപ്പോൾ ചരിത്രത്തെ വെള്ളിത്തിരയിലേക്ക് പകർത്താനുള്ള ശ്രമങ്ങൾ 60ലധികം വർഷങ്ങളായി തമിഴ് സിനിമാ ലോകത്ത് തുടങ്ങിയിരുന്നു. ഇതിഹാസ ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നപദ്ധതിയായിരുന്ന പൊന്നിയിൻ സെൽവൻ വെള്ളിത്തിരയിൽ സാക്ഷാൽക്കരിച്ചത് ഇന്ത്യൻ സിനിമയ്ക്ക് വിലയേറിയ സംഭാവനകൾ നൽകി ദക്ഷിണേന്ത്യയിലെ ക്ലാസിക് സംവിധായകരിൽ ഒരാളെന്ന് നിസംശയം വിളിക്കാവുന്ന മണിരത്നവും.

1950 ഒക്ടോബർ 29മുതൽ 1954 മെയ് 16 വരെ തമിഴ് മാസികയായ കൽക്കിയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചു വന്ന നോവലായിരുന്നു കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ. അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിലുള്ള മാസികയായിരുന്നു കൽക്കി. കൽകിയുടെ ഈ ചരിത്ര നോവലാണ് പൊന്നിൻ സെൽവൻ പാർട്ട് 1 ആയും2ആയും പ്രസിദ്ധീകരിക്കപ്പെട്ടതും പിന്നീടിപ്പോൾ സിനിമയായതും. ആദ്യ കാലഘട്ടത്തിൽ തീരെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും പൊന്നിയിൻ സെൽവൻ എന്ന നോവൽ പിൽക്കാലത്ത് തമിഴ്നാട്ടിൽ വലിയ പ്രചാരം നേടുകയുണ്ടായി.2009ൽ ജയമോഹനും മണിരത്നവും ഇളങ്കോ കുമരവേലും ചരിത്രമുറങ്ങുന്ന ഗോദാവരിയുടെ തീരത്തിരുന്ന് പൊന്നിയിൻ സെൽവന്റെ ദൃശ്യഭാഷ എഴുതാൻ ആരംഭിക്കുന്നു… 2022 സെപ്തംബർ 30ന് ആദ്യഭാഗം പ്രദർശനത്തിന് എത്തുന്നു. ഒരു വർഷത്തിനിപ്പിറം പിഎസ് 2വിന്റെ രണ്ടാം ഭാ​ഗവും ഇക്കഴിഞ്ഞ 28ന് തീയറ്ററുകളിലെത്തി.

ചോളരാജസാമ്രാജ്യം

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന രാജവംശങ്ങളിൽ ഒന്നായാണ് ചോളന്മാരെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് .അതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ പുതിയ പുതിയ സംസ്കാരവും കലയും സാഹിത്യവുമൊക്കെ ഉയർന്നുവന്നത് ചോള രാജാക്കന്മാരുടെ കാലത്തായിരുന്നു എന്ന് ചരിത്രം പറയുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പല്ലവരെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നതോടെയാണ് ചോളന്മാരുടെ ഭരണം ആരംഭിക്കുന്നത് .ഈ ഭരണം അവിടുന്നങ്ങോട്ട് പതിമൂന്നാം നൂറ്റാണ്ട് വരെ 5 നൂറ്റാണ്ടുകൾ തുടർന്നു വന്നു. ചോളഭരണത്തിന്റെ ആദ്യകാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരിയായിരുന്നു കാന്തവൻ. മധ്യകാലഘട്ടത്തിൽ ആയിരുന്നു ചോളന്മാരുടെ സാമ്രാജ്യം ശക്തി പ്രാപിച്ചതും വികസിച്ചതും. ആദ്യത്യൻ ഒന്നാമന്റെയും പരാന്തകൻ ഒന്നാമന്റെയും ഒക്കെ കാലഘട്ടമായിരുന്നു അത്. ഇവിടം മുതൽ രാജരാജ ചോളനും രാജേന്ദ്ര ചോളനുമടക്കമുള്ള ഭരണാധികാരികൾ അവരുടെ സാമ്രാജ്യം വലിയതോതിൽ വ്യാപിപ്പിച്ചു. പിന്നീട് കുളോത്തുംഗ ചോളനും അധികാരം കൂടുതൽ ഊട്ടി ഉറപ്പിക്കാൻ വേണ്ടി കാലിംഗ രാജവംശം കൂടി കീഴ്പ്പെടുത്തുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിലെ തുടക്കത്തിൽ പാണ്ഡവരുടെ വരവ് വരെ ഈ ചോളന്മാരുടെ പ്രതാപകാലം നിലനിന്നു പോന്നിരുന്നു എന്നതാണ് ചുരുക്കം.

ചോളരാജ്യത്തിന്റെ അധികാരങ്ങൾ

വിജയാലയ രാജാവാണ് ചോള സാമ്രാജ്യം സ്ഥാപിക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ വിജയാലയ അന്നത്തെ തഞ്ചൂർ രാജ്യം, ഇന്നത്തെ തഞ്ചാവൂർ പിടിച്ചടക്കുകയും പല്ലവരെ തോൽപ്പിച്ചുകൊണ്ട് ചോളന്മാരുടെ അധികാരം അവിടെ സ്ഥാപിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇത്. അങ്ങനെയാണ് തഞ്ചൂർ ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമാകുന്നത് .വിജയാലയയ്ക്ക് ശേഷം പിൻഗാമിയായി വന്ന ആദ്യത്യ ചോളൻ ഒന്നാമൻ ചോളരാജവംശത്തിലെ ഭരണാധികാരിയായി മാറുന്നു. ആദിത്യ ചോളനും പരാന്തക ചോളനുമാണ് പിന്നീട് കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുകയും ചോളസാമ്രാജ്യം വ്യാപിപ്പിക്കുകയും ചെയ്തത്.
ആദ്യത്യൻ ഒന്നാമന്റെ കീഴിൽ ചോളന്മാരുടെ സാമ്രാജ്യം വലിയതോതിൽ ശക്തി പ്രാപിച്ചു തുടങ്ങി. ഈ ഭരണാധികാരിയാണ് വടുംബരോടൊപ്പം ചേർന്ന് പാണ്ഡ്യ രാജാക്കന്മാരെ കീഴടക്കിയതും പ്രസ്തുത നാട്ടിലെ പല്ലവരുടെ ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്. അങ്ങനെ നാലു നൂറ്റാണ്ട് കാലം നിലനിന്ന ചോള രാജ്യത്തിൽ രാജരാജ ചോളൻ ഒന്നാമനും രാജേന്ദ്രചോളനുമടക്കം 18 ഓളം രാജാക്കന്മാർ ഭരണം നടത്തി.

ചോളന്മാരുടെ സുവർണ്ണ കാലഘട്ടം എന്നു പറയുന്നത് രാജേന്ദ്രചോളൻറ് കാലത്തായിരുന്നു. രാജരാജ ചോളന്റെ പിൻഗാമിയായി എത്തിയ രാജേന്ദ്രചോളന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഗംഗയെക്കൊണ്ടചോളപുരം എന്നാണ് അറിയപ്പെട്ടിരുന്നത് രാജേന്ദ്രചോളന്റെ ഭരണത്തിനുശേഷമാണ് ഈ ചോള സാമ്രാജ്യത്തിന്റെ സമ്പൂർണ്ണ പതനം സംഭവിച്ചത്.

കരികാലൻ

ചോള രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ കരികാലചോളൻ ആയിരുന്നു. സംഘകൃതികളിൽ കരികാലചോളനെയും അദ്ദേഹത്തിൻറെ വീരകൃത്യങ്ങളെയുമൊക്കെ ധാരാളമായി പ്രതിപാദിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ സ്ഥിതി ചെയ്യുന്ന കല്ലണയ് അണക്കെട്ട് നൂറ്റാണ്ടുകൾക്ക് മുൻപ് കരികാല ചോളൻ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നുണ്ട് .രണ്ടാം നൂറ്റാണ്ടിൽ ആയിരുന്നു ഈ ഡാമിൻറെ നിർമ്മാണംഎം ഇന്നും അതേ ബലത്തോടെ നിലനിൽക്കുന്ന കല്ലണയ് ഡാം ശാസ്ത്രസാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് എങ്ങനെ പണികഴിപ്പിച്ചുവെന്നത് ഇന്നും അത്ഭുതമെന്നെ പറയാനാകൂ.

എ ഡി നാലാം നൂറ്റാണ്ടിൽ ചേരന്മാരും പാൻഡ്യന്മാരും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ ചോളന്മാരുടെ ശക്തി ക്ഷയിച്ചു. കരികാലൻറെ മരണശേഷം ചോളന്മാർക്കിടയിൽ ആഭ്യന്തര പ്രശ്നങ്ങളും ഉയർന്നുവന്നു. പല്ലവന്മാരുടെ ആക്രമണം കൂടെ ഉണ്ടായതോടെ ചോളന്മാർ ഏതാണ് പൂർണ്ണമായും നിലം പതിച്ചു തുടങ്ങി .എന്നാൽ ഒമ്പതാം നൂറ്റാണ്ട് മുതൽ വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് ചോളന്മാർ പതിമൂന്നാം നൂറ്റാണ്ട് വരെ പ്രതാപകാലത്തോടെ ഭരണം നടത്തിയത്.

ദക്ഷിണ നാട് മുഴുവൻ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നായിരുന്നു ചോളന്മാർ ഭരണം നടത്തിയിരുന്നത് .തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, തിരുവാരൂർ, പെരമ്പലൂർ ,അരിയല്ലൂർ ,നാഗപട്ടണം പുതുക്കോട്ടൈ, വൃദ്ധചലം, പിച്ചുആരം, തഞ്ചാവൂർ എന്നീ ജില്ലകളുടെ ഇന്നത്തെ പ്രദേശങ്ങളൊക്കെ ഉൾപ്പെട്ടതായിരുന്നു ചോള സാമ്രാജ്യം. മണ്ഡലങ്ങൾ എന്നറിയപ്പെടുന്ന പ്രവിശ്യകളായി ഈ ഒരൊറ്റ രാജ്യം വിഭജിക്കപ്പെടുകയും ഓരോ മണ്ഡലത്തിലും പ്രത്യേകം ഭരണാധികാരികളെ ചുമതലപ്പെടുത്തുകയുമൊക്കെ ചെയ്തു.
കലയ്ക്കും സാഹിത്യത്തിനും ശിൽപകലയ്ക്കും ക്ഷേത്രനിർമാണത്തിനുമൊക്കെ വളരെ വലിയ പ്രാധാന്യം കൊടുത്തിരുന്നു ചോളന്മാർ .ചോളന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട നൂറുകണക്കിന് ക്ഷേത്രങ്ങളും ശില്പങ്ങളുമൊക്കെ പിൽക്കാലത്ത് ലോക പ്രസിദ്ധിയാർജിച്ചു.

ചോളസാമ്രാജ്യത്തിന്റെ പതനം

പൊന്നിയിൻ സെൽവനെന്ന രാജരാജ ചോളന്റെ പിൻഗാമിയായി വന്ന രാജേന്ദ്രചോളന്റെ ഭരണകാലത്ത് ചോള സാമ്രാജ്യം പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തി. പാണ്ഡ്യരാജ്യവും പിടിച്ചടക്കിയ രാജേന്ദ്രചോളൻ സിലോണലി രാജാവായിരുന്നു ജയസിംഹൻ രണ്ടാമനെ യുദ്ധത്തിൽ തോൽപ്പിക്കുകയും അദ്ദേഹത്തെ തടവുകാരൻ ആക്കുകയും ചെയ്തുകൊണ്ട് സിലോണിനെ ചോള സാമ്രാജ്യത്തിന്റെ കീഴിൽ കൊണ്ടുവന്നു. ചൈനയുമായി പോലും അക്കാലത്ത് നയതന്ത്ര ബന്ധവും വാണിജ്യ ബന്ധവും രൂപപ്പെടുത്തിയെടുത്ത രാജേന്ദ്രചോളൻ അറേബ്യൻ സമുദ്രത്തിൽ നാവികാധിപത്യം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ ഭരണാധികാരിയുമായി മാറി .തെക്കുകിഴക്കൻ ഏഷ്യയിലെ വൻനാവിക ശക്തിയായിരുന്ന ശ്രീവിജയ സാമ്രാജ്യത്തെ പോലും ആക്രമിച്ചിരുന്നു രാജേന്ദ്രചോളൻ .ഒടുവിൽ പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇവരുടെയൊക്കെ കാലഘട്ടത്തിനു ശേഷമാണ് ചോള സാമ്രാജ്യത്തിന്റെ പ്രതാപം നഷ്ടപ്പെട്ടത്. അങ്ങനെ അവസാനത്തെ ചോള രാജാവായിരുന്ന അധിരാചേന്ദ്രന്റെ മരണത്തോടെ ചോളരാജവംശം പൂർണമായും നാമാവശേഷമായി മാറി.

Story Highlights: Ponniyin Selvan real story and chola kingdom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here