Advertisement

എഐ ക്യാമറ അഴിമതി: മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

May 4, 2023
Google News 3 minutes Read
Images of Ramesh Chennithala and CM pinarayi vijayan

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ ഒന്നാം സ്ഥാനം ഈ സർക്കാരിന് ആണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ആരോപണവും നിഷേധിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. വിഷയങ്ങളെ കുറിച്ച് ബന്ധപ്പെട്ട മന്ത്രിമാർ പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തുന്നില്ല. ഇത് അഴിമതി മൂടിവെക്കുന്നതിനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. Ramesh Chennithala points at Chief Minister in AI camera scam

ഒരേ ഘടനയിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. കടലാസ്സ് കമ്പനികൾക്ക് കൊള്ള നടത്തുന്നതിനുള്ള അവസരമാണ് കേരളത്തിൽ ഒരുങ്ങുന്നത്. പ്രസാദിയോക്ക് എല്ലാം വർക്കുകളും ലഭിക്കുന്നതെങ്ങിനെ എന്ന ചോദ്യം രമേശ് ചെന്നിത്തല മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തി. SRIT യും അശോകയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്. അശോക പ്രസാദിയോക്ക് ഉപകരാർ നൽകിയൻ്റെയും തെളിവുണ്ട്. തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐടി വകുപ്പിൽ നടന്ന ഇടപാടുകൾ സംബന്ധിച്ച അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട ചെന്നിത്തല ശിവശങ്കറിനെതിരെയും ആരോപണങ്ങൾ രമേശ് ചെന്നിത്തല ശക്തമാക്കി. എഐ കരാർ റദ്ദ് ചെയ്യണമെന്നും ജുഡീഷ്യൻ അന്വേഷണത്തിന് ഉത്തരവിടണമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവൻ്റെ പണം മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് നൽകാനാണ് നീക്കം. ഇതിൻ്റെ സ്രഷ്ട്രാവ് ശിവശങ്കറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: “കെ ഫോണിൽ 520 കോടിയുടെ അഴിമതി; SRITക്കും ബന്ധം”; വി ഡി സതീശൻ

ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ കെ ഫോൺ അഴിമതിയിൽ തന്റെ പ്രതികരണവും രമേശ് ചെന്നിത്തല രേഖപ്പെടുത്തി. 7 വർഷത്തേക്ക് അറ്റകുറ്റപ്പണി ഉൾപ്പെടെ 363 കോടി രൂപ വാങ്ങിയെടുത്തു. പിന്നെയും അറ്റകുറ്റപ്പണിക്ക് 10 മുതൽ 12 ശതമാനം വരെ തുക നൽകാൻ വീണ്ടും തീരുമാനമെടുത്തു. ഇത് അഴിമതി അല്ലാതെ എന്താണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ പണം ഉപകരാറുകാരുടെ കയ്യിലെത്തിക്കുന്നു. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം. പിണറായി മറുപടി പറയാത്തത് ദാർഷ്ട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാംജിത്തും ജിതേഷും ആരാണെന്ന് ഉള്ളത് മുഖ്യമന്ത്രി മറുപടി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights: Ramesh Chennithala points at Chief Minister in AI camera scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here