Advertisement

ഗുസ്തി താരങ്ങൾക്ക് നേരെ പൊലീസ് ആക്രമണം: ‘മെഡലുകൾ സർക്കാരിന് തിരിച്ചു നല്കാൻ തയാർ’; ബജ്റംഗ് പൂനിയ

May 4, 2023
Google News 2 minutes Read
scuffle broke out between protesting wrestlers and Delhi Police, at Jantar Mantar

ഇന്നലെ രാത്രി സമരക്കാർക്ക് നേരെ നടന്ന പൊലീസ് ആക്രമണത്തിൽ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്ത്. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് വനിതാ ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ഇന്നലെയായിരുന്നു പോലീസുമായി സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ രണ്ടു പേർക്ക് പരുക്കേറ്റെന്ന് സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. Wrestlers condemns police attack; Calls for medal return

സമരപ്പന്തലിലേക്ക് കിടക്ക അടക്കമുള്ള സാധനങ്ങൾ കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ടായിരുന്നു ഇന്നലെ സംഘർഷം. എന്നാൽ, സാധനങ്ങൾ കൊണ്ട് വന്നത് ആം ആദ്മി പ്രവർത്തകർ അല്ല, മരിച്ച സമരക്കാർ നേരിട്ട് എത്തിക്കുന്നതാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. ഇന്നലെ, വിഷയവുമായി ബന്ധപ്പെട്ട് പോലീസുകാർ മോശമായി പെരുമാറി, പിന്നാലെ മർദ്ദിച്ചു എന്നും അവർ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് ധർണയെങ്കിൽ ഞങ്ങളെ അറസ്റ്റു ചെയ്യു എന്ന് പോലീസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് സമരസ്ഥലത്തേക്ക് പ്രവേശിക്കാൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.

സമരത്തെ തകർക്കാനുള്ള ശ്രമം നടത്തുന്നതായി ഒളിംപിക്ക് മെഡൽ ജേതസ്വ ബജ്‌രംഗ് പൂനിയ ആരോപിച്ചു. ഡൽഹി പോലീസ് സമരക്കാരെ ഭീഷണിപ്പെടുത്തി. പെൺകുട്ടികളുടെ സുരക്ഷയിൽ രാഷ്ട്രീയം വന്നത് എവിടെ നിന്ന്? ഞങ്ങൾക്ക് കിടന്നുറങ്ങാനുള്ള അവകാശം പോലുമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. നേടിയ മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തങ്ങൾ തയ്യാറാണെന്നും ബജ്‌രംഗ് പൂനിയ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: ജന്തർ മന്തറിൽ സംഘർഷം, ​പൊലീസ് മർദിച്ചെന്ന് ഗുസ്തി താരങ്ങൾ; സംഘർഷാവസ്ഥ തുടരുന്നു

സമരം തകർക്കാനുള്ള നടപടി തരംതാണത് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കി. ബ്രിജ് ഭൂഷൺ പോലെയൊരു ഗുണ്ടയെ സംരക്ഷിക്കാനാണ് ഡൽഹി പോലീസിന്റെ നീക്കം. ഇന്നലെ എന്ത് കൊണ്ട് വനിത പോലീസ് വന്നില്ല. ഡൽഹി പോലീസിൽ നിന്ന് എങ്ങനെ നീതി ലഭിക്കും എന്ന ചോദ്യം അവർ ഉന്നയിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഡൽഹി പോലീസിനെതിരെ ഗുസ്തി താരങ്ങൾ പരാതി നൽകി. ധർമേന്ദ്രൻ എന്ന പോലീസുകാരൻ പ്രശ്നത്തിന് തുടക്കം കുറിച്ചു. വനിത പോലീസുകാർ ഇല്ലായിരുന്നു എന്നും പരാതിയിൽ അവർ വ്യക്തമാക്കി. എന്നാൽ, ഒരു സമരക്കാരെയും തടഞ്ഞിട്ടില്ല എന്ന് ഡൽഹി പോലീസ് അറിയിച്ചു.

Story Highlights: Wrestlers condemns police attack; Calls for medal return

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here