Advertisement

വിവാദ ചിത്രം ദി കേരള സ്‌റ്റോറി ഇന്ന് തീയറ്ററുകളിൽ; കേരളത്തിലും തമിഴ് നാട്ടിലും പ്രദർശിപ്പിക്കും

May 5, 2023
2 minutes Read
the kerala story theater

വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയറ്ററുകളിൽ എത്തുക. (The kerala story first show in theaters today)

ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.സബ്‌ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്‌ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇതോടെ ചിത്രം ഇന്ന് തമിഴ്‌നാട്ടിലും പ്രദർശനം നടത്തും.

ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. കേരളത്തിൽ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദർശനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ നടക്കും.

Story Highlights: The kerala story first show in theaters today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top