നാലുവയസുകാരിയെ പീഡിപ്പിച്ച 81 കാരൻ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 81 കാരൻ അറസ്റ്റിൽ. ബങ്കിം ചന്ദ്ര റോയ് എന്ന പ്രതി പെൺകുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഗജോൾ പ്രദേശത്തിന് സമീപം പെൺകുട്ടി വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ബങ്കിം ചന്ദ്ര റോയ് പെൺകുട്ടിയെ ചോക്ലേറ്റ് കാട്ടി വശീകരിച്ച ശേഷം, അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി തന്റെ സ്വകാര്യഭാഗങ്ങളിലെ വേദനയെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടു. മകളുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട് സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും നില ഗുരുതരമാണെന്നും ഡോക്ടർമാർ കണ്ടെത്തി.
പിന്നാലെ പെൺകുട്ടിയുടെ കുടുംബം ഗജോൾ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പൊലീസ് റോയിയെ ഇരയുടെ വീടിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
Story Highlights: An 81-year-old molested a 4-year-old child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here