Advertisement

ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് ഈ മാസം 17ന് കൈമാറും

May 6, 2023
2 minutes Read
Christian Minority Commission report will be handed over on this month

ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ച ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ ഈ മാസം 17 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസസാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനാണ് കമ്മിഷനെ നിയോഗിച്ചത്. ഇതര മതവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ട്വന്റിഫോറിനോട് പറഞ്ഞു.

2021ലാണ് ക്രൈസ്തവ ന്യൂനപക്ഷ കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസസാമ്പത്തിക പിന്നാക്കാവസ്ഥ പുറമെ മലയോരം, കുട്ടനാട്, തീരദേശം, പരിവര്‍ത്തിത ക്രിസ്ത്യന്‍വിഭാഗം എന്നിവരുടെ പ്രശ്‌നങ്ങളും കമ്മിഷന്‍ പഠിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വിവിധ സിറ്റിങ്ങുകളിലായി 4,85000 പരാതികള്‍ ലഭിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടും ചില പരാതികള്‍ ലഭിച്ചതായി ജസ്റ്റിസ് ജെ ബി കോശി 24നോട് പറഞ്ഞു.

Read Also: ഹിറ്റായി വന്ദേഭാരത്; ആറ് ദിവസത്തെ ടിക്കറ്റ് കളക്ഷന്‍ 2.70 കോടി, ശരാശരി ബുക്കിങ് 235%

9 അധ്യായങ്ങളായി തിരിച്ച് 500 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. വന്യമൃഗ ശല്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Story Highlights: Christian Minority Commission report will be handed over on this month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top