ഗഗന്‍യാന്റെ ആദ്യ ദൗത്യം 2024 അവസാനത്തോടെ; ഐഎസ്ആര്‍ഒ ചെയര്‍മാന്‍ 24നോട്

മനുഷ്യനെ ബഹിരാകശാത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാന്‍ ഐഎസ്ആര്‍ഒയുടെ ഏറ്റവും പ്രധാനപ്പെട്ട മിഷന്‍ എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് 24നോട്. പദ്ധതിയുടെ ടെസ്റ്റ് ഫ്‌ളൈറ്റ് അടുത്തമാസം നടക്കും. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈയിലും നടക്കും. നിരവധി പദ്ധതികളുമായി ഐഎസ്ആര്‍ഒ മുന്നോട്ട് പോകുകയാണെന്നും ചെയര്‍മാര്‍എസ് സോമനാഥ് പറഞ്ഞു.(ISRO chairman about Gaganyaan Mission)
മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന് നാവികസേനയുമായി ചേര്‍ന്ന് ഐ.എസ്.ആര്‍.ഒ പരിശീലനം ആരംഭിച്ചിരുന്നു. 2024ല്‍ ആളില്ലാ വിക്ഷേപണം നടത്തുന്നതിന് മുന്നോടിഗഗന്‍യാന്‍ ടെസ്റ്റ് ഫ്‌ളൈറ്റ് അടുത്തമാസത്തോടെ നടത്താന്‍ കഴിയുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
Read Also: മസ്‌കിന്റെ സ്വപ്‌ന പദ്ധതിക്ക് തിരിച്ചടി; വിക്ഷേപണത്തിന് പിന്നാലെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
എന്‍ജിന്റെയും മറ്റും ടെസ്റ്റുകള്‍ പൂര്‍ത്തിയായി റോക്കറ്റിന്റെ കോളിഫിക്കേഷന്‍ കഴിഞ്ഞു. ഇതിന്
വേണ്ട ഉപഗ്രഹങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് ലീഡര്‍ഷിപ് പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഏറ്റുവാങ്ങാനായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പ്രതികരണം.
ടെക്‌നോളജി പരമായി ഇനിയും മുന്നോട്ട് പോകാനുണ്ട്. അതിനു വേണ്ടി ഐഎസ്ആര്‍ഒ റിസര്‍ച്ച് മേഖലയില്‍ പണം മുടക്കണം.ഇന്ത്യയില്‍ സ്‌പേസ് മേഖലയ്ക്ക് കിട്ടുന്ന ഫണ്ടിങ് മറ്റ് രാജ്യത്തെ അപേക്ഷിച്ച് വളരെ കുറവാണ് എന്നും ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
Story Highlights: ISRO chairman about Gaganyaan Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here