Advertisement

കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും; സ്മൃതി ഇറാനി ട്വന്റിഫോറിനോട്

May 6, 2023
3 minutes Read
Karnataka election Narendra Modi's campaign will benefit to BJP says Smriti Irani

കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസിനെ നയിക്കുന്നത് ഹിന്ദു വിരോധമാണെന്നും ബിജെപിയുടെ താര പ്രചാരക സ്മൃതി ഇറാനി ട്വന്റിഫോറിനോട് പറഞ്ഞു.(Karnataka election Narendra Modi’s campaign will benefit to BJP says Smriti Irani)

തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലെത്തി നില്‍ക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയില്‍ 10 ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: കർണാടക തെരഞ്ഞെടുപ്പ്: ബെംഗളൂരുവിൽ മോദിയുടെ മെഗാ റോഡ്‌ഷോ ഇന്ന്, സോണിയയും ഇന്നെത്തും

രാവിലെ 10 ന് ബെംഗളൂരുവില്‍ ആരംഭിക്കുന്ന റോഡ്‌ഷോ പ്രധാന വീഥികളിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് 1.30 ന് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് അവസാനിപ്പിക്കും. ഞായറാഴ്ച ബെംഗളൂരുവില്‍ മോദി 26 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. അതേസമയം കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി സോണിയ ഗാന്ധിയും ഇന്ന് കര്‍ണാടകയിലെത്തുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സോണിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എത്തുന്നത്.

Story Highlights: Karnataka election Narendra Modi’s campaign will benefit to BJP says Smriti Irani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top