അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളും: വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കരുതലും കൈ താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാവാത്ത വേഗത്തിലാണ് കേരളം മുന്നേറുന്നത്. ചിലർ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങൾ അതിന്റെ ഗുണം അനുഭവിക്കുന്ന ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് തല അദാലത്തിൽ എത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലെന്നും, അർഹമായ പരമാവധി ആശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: People will scorn baseless allegations: V Sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here