Advertisement

ഭാര്യ മേഗൻ ഒപ്പമില്ലാതെ ഹാരി രാജകുമാരൻ; പരസ്പരം മിണ്ടാതെ സഹോദരങ്ങള്‍

May 6, 2023
4 minutes Read

ബ്രിട്ടന്റെ രാജാവായി അധികാരത്തിലെത്തിയ ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിന് ശ്രദ്ധേയ സാന്നിധ്യമായി രാജകീയപദവി ഉപേക്ഷിച്ച ഹാരി രാജകുമാരനും.കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കാണ് ഹാരി എത്തിയത്. ഭാര്യ മേഗൻ മർക്കൽ കൂടെ ഇല്ലാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടേയും ഇളയമകനായ ഹാരി ഏറെ വിവാദമായ തന്റെ ആത്മകഥ പുറത്തുവന്നതിനു ശേഷം ആദ്യമായാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്.

ജ്യേഷ്ഠൻ വില്യം രാജകുമാരനും ഹാരിക്കും കിരീടധാരണത്തിൽ ഒരേ പ്രാധാന്യമല്ല നൽകിയിരിക്കുന്നത്. ചടങ്ങിനെത്തിയ ഇരുവരും പരസ്പരം ഒരുവാക്കു പോലും സംസാരിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഹാരി മറ്റ് കുടുംബാംഗങ്ങളെയെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തി.

2020-ലാണ് ഹാരിയും മേഗനും രാജകീയപദവി ഒഴിഞ്ഞത്. ഇരുവരും രാജാധികാരങ്ങളെല്ലാം ഉപേക്ഷിച്ച് കലിഫോര്‍ണിയയിലേക്ക് താമസം മാറ്റുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ ഹാരി തന്റെ ആത്മകഥയായ ‘സ്‌പെയര്‍’ പുറത്തിറക്കി. പുസ്തകത്തില്‍ പിതാവും സഹോദരനും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹാരി ഉന്നയിച്ചത്. അച്ഛന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കില്ലെന്നും അന്ന് ഹാരി വ്യക്തമാക്കിയിരുന്നു.

Read Also: ബ്രിട്ടന് ചരിത്രമുഹൂര്‍ത്തം; കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍

അതേസമയം രാജകീയ പദവികൾ ഉപേക്ഷിച്ചെങ്കിലും ഹാരിയുടെയും മേഗന്റെയും മക്കളും രാജകീയ വിശേഷണം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മക്കളായ ആർച്ചി (3), ലിലിബെറ്റ് (1) എന്നിവരുടെ മാമോദീസ വിവരം അറിയിക്കവേയാണ് ഇരുവരുടെയും പേരുകൾക്കൊപ്പം രാജകുമാരൻ, രാജകുമാരി എന്നു ചേർത്തു ഹാരിയും മേഗനും പ്രഖ്യാപനം നടത്തിയത്.

Story Highlights: Prince Harry arrives at King Charles III’s coronation without Meghan Markle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top