Advertisement

ഐപിഎല്ലിൽ ഡക്കുകൾ കൊണ്ട് റെക്കോർഡിട്ട് രോഹിത് ശർമ്മ

May 6, 2023
Google News 2 minutes Read
Image of Rohit Sharma

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരും ആഗ്രഹിക്കാത്ത ഒരു റെക്കോർഡ് രേഖപ്പെടുത്തി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ നേരിട്ട മൂന്നാമത്തെ പന്തിൽ താരം അടിയറവ് പറഞ്ഞു. ഒരു റണ്ണുകൾ പോലും നേടാതെ താരം ഡക്കായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം ഡക്കാകുന്നത്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം മത്സരങ്ങളിൽ ഡക്ക് ആകുന്ന താരമെന്ന റെക്കോർഡ് താരത്തെ തേടിയെത്തി. 237 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 16 തവണ ഡക്ക് ആയിട്ടുണ്ട്. രണ്ടാമതുള്ളത് സുനിൽ നരെയ്നാണ്. 158 മത്സരങ്ങളിൽ 15 തവണ താരം ഡക്ക് ആയി. മന്ദീപ് സിംഗ്, ദിനേശ് കാർത്തിക് കാർത്തിക് എന്നിവരും 15 തവണ ഡക്ക് ആയവരുടെ നിരയിലുണ്ട്. Rohit Sharma Registers Unfortunate Record with 16 IPL Ducks

മൊഹാലിയിൽ വെച്ച് നടന്ന പഞ്ചാബിനെതിരായ മത്സരത്തിലും താരം ഡക്ക് ആയിരുന്നു. എങ്കിലും ഇഷാൻ കിഷന്റെയും സൂര്യകുമാറിന്റെയും തിലക് വർമയുടെയും മികവിൽ മത്സരം മുംബൈ ജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയായതോടെ പത്ത് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുകൾ മാത്രമാണ് മുംബൈക്ക് ഉള്ളത്.

മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറായ രോഹിത് ശർമ്മ പക്ഷെ ഇന്ന് സ്ഥാനം മാറ്റിയാണ് മത്സരത്തിൽ ഇറങ്ങിയത്. ഓപ്പണറായി ഇഷാൻ കിഷനൊപ്പം ഇറങ്ങിയ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് വീണ ശേഷമാണ് താരം ക്രീസിൽ എത്തുന്നത്. എങ്കിലും, താരത്തിന്റെ ഇന്നത്തെ വിധി റണ്ണുകൾ എടുക്കാതെ പുറത്താവുക എന്നതായിരുന്നു. മൂന്നാം ഓവറിൽ ചഹാർ എറിഞ്ഞ പന്ത് രോഹിതിന്റെ ബാറ്റിൽ തട്ടി രവീന്ദ്ര ജഡേജയുടെ കയ്യിലെത്തുകയായിരുന്നു. അവസാന നാല് മത്സരങ്ങളിൽ താരം നേടിയ റണ്ണുകൾ 0, 0, 3, 2 എന്നിങ്ങനെയാണ്.

Read Also: ഐപിഎൽ എൽ ക്ലാസിക്കോ; മുംബൈക്ക് എതിരെ ചെന്നൈക്ക് 6 വിക്കറ്റ് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നു. ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മുംബൈയെ 139 റണ്ണുകളിൽ ഒതുക്കിയ ചെന്നൈയുടെ വിജയം 6 വിക്കറ്റുകൾക്ക്. മുംബൈ ഉയർത്തിയ 140 എന്ന വിജയലക്ഷ്യം ചെന്നൈ മറികടന്നത് 14 പന്തുകൾ ബാക്കി നിൽക്കെ. 42 പന്തുകളിൽ നിന്ന് 44 റണ്ണുകൾ നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ചെറിയ വിജയ ലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ ചെന്നൈ ശാന്തമായാണ് മത്സരത്തെ സമീപിച്ചത്. ജയത്തോടെ ചെന്നൈ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി.

Story Highlights: Rohit Sharma Registers Unfortunate Record with 16 IPL Ducks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here