ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ്; ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം, വിഡിയോ പുറത്തുവിട്ട് സുഹൃത്തുക്കൾ

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.
രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീലിനായി ഒരു വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സർഫ്രാസ്. വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഇവരുടെ ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല. അതിവേഗത്തിലെത്തിയ ട്രെയിൻ. സർഫ്രാസിന്‍റെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു.
അപകടത്തിന് ശേഷം സംഭവത്തിന്‍റെ വിഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
Story Highlights: Teenager killed while filming Instagram Reels on railway tracks in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here