Advertisement

ചരിത്രമെഴുതി വിരാട് കോലി; ഐപിഎല്ലിൽ 7000 റൺസ് നേടുന്ന ആദ്യ താരം

May 6, 2023
3 minutes Read
Image of Virat Kohli

ഇന്ത്യൻ പ്രീമിയർ ലീഗിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ചരിത്രം കുറിച്ച് വിരാട് കോലി. ഇന്ന് ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് കോലിയുടെ നേട്ടം. ഇന്നത്തെ മത്സരത്തിൽ 46 പന്തുകളിൽ നിന്നും 55 റണ്ണുകൾ താരം നേടി. കൂടാതെ
ഇന്നത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ കോലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. 46 പന്തുകളിൽ നിന്നും 55 റണ്ണുകൾ നേടിയ താരം നേടിയത് തന്റെ ഐപിഎൽ കരിയറിലെ അമ്പതാമത് സെഞ്ച്വറി. Virat Kohli Makes History with Magnificent Record in DC vs RCB

233 മത്സരങ്ങളിൽ നിന്ന് 6988 റൺസുകൾ നേടിയ താരത്തിന് ചരിത്രത്തിലേക്ക് 12 റണ്ണുകൾ മാത്രം മതിയായിരുന്നു. 2021ലാണ് താരം ഐപിഎല്ലിൽ 6000 റണ്ണുകൾ പിന്നിട്ടത്. ഇന്നത്തെ മത്സരത്തിന് മുൻപ് ഏറ്റവും അധികം റണ്ണുകൾ നേടുന്ന ഓറഞ്ച് ക്യാപ് താരങ്ങളുടെ ലിസ്റ്റിൽ ആറാമതായിരുന്നു താരം. ഒന്നാമത് ബാംഗ്ലൂർ ക്യാപ്റ്റനായ ഫാഫ് ഡു പ്ലെസിസാണ്.

    ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ ബഹൂദൂരം മുന്നിലാണ് കോലി. രണ്ടാമതുള്ള പഞ്ചാബ് കിങ്സിന്റെ നായകൻ ശിഖർ ധവാൻ നേടിയത് 213 മത്സരങ്ങളിൽ നിന്ന് 6536 റൺസ് ആണ്. മൂന്നണ്ണം സ്ഥാനത്ത് 6189 റൺസുമായി ഡൽഹിയുടെ നായകൻ ഡേവിഡ് വാർണർ ആണ്. നാലാമത് 6063 റണ്ണുകളുമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമയും.

    Read Also: ഐപിഎല്ലിൽ ഡക്കുകൾ കൊണ്ട് റെക്കോർഡിട്ട് രോഹിത് ശർമ്മ

    കരിയറിലെ ഏറ്റവും നിരാശാജനകമായ ഐപിഎൽ സീസണായിരുന്നു കഴിഞ്ഞ വർഷം കോലിയുടേത്. 16 മത്സരങ്ങളിൽ നിന്ന് 22.73 ശരാശരിയിൽ താരം നേടിയത് 341 റൺസ് മാത്രമാണ്. എന്നാൽ ഏഷ്യൻ കപ്പിലൂടെ താരം തന്റെ ഫോം കണ്ടെത്തുകയായിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും കോലി മാറിയിരുന്നു.

    Story Highlights: Virat Kohli Makes History with Magnificent Record in DC vs RCB

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

    Top