എഐ ക്യാമറ: വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്; മന്ത്രി എ കെ ശശീന്ദ്രൻ

എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി മിണ്ടാത്തത് വലിയ പ്രശ്നം എന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രതികരിച്ചത്. അതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞ് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. കെൽട്രോൾ ഉണ്ടായ അന്ന് മുതൽ ഉപകരാർ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AI Camera: Minister AK Saseendran Discloses CM’s Stand
കെൽട്രോൺ ഒരു പൊതുമേഖലാ സ്ഥാപനം ആണ്. നിയമപരമായ നടപടികളിലൂടെയാണ് കെൽട്രോൺ ഉപകരാർ നൽകിയിട്ടുള്ളത്. കെൽട്രോൾ ഉണ്ടായ അന്ന് മുതൽ പല കരാറുകളിലും ഉപകരാർ നൽകിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ പുറത്ത് വരട്ടെ എന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഉപകരാറുകൾ അന്വേഷിക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ ക്യാമറ ഉൾപ്പെടെയുള്ള യുഡിഎഫിന്റെ ആരോപണ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് നേരെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ആരോപണമുന്നയിക്കുന്നവർ അപഹസ്യരാകുന്നു. ഇരുമെയ്യ് ആണെങ്കിലും ഒരു കരളായാണ് യുഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നത്.യുഡിഎഫിന്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. സർക്കാറിന്റെ ലക്ഷ്യം വികസനം എന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: AI Camera: Minister AK Saseendran Discloses CM’s Stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here