Advertisement

യു.എസിലെ മാളില്‍ വെടിവെപ്പ്; ഒൻപത് പേർക്ക് പരുക്ക്, അക്രമിയെ വധിച്ചെന്ന് പൊലീസ്

May 7, 2023
2 minutes Read

യു എസിലെ ടെക്‌സാസില്‍ മാളില്‍ ഉണ്ടായ വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ആരും മരിച്ചതായി സൂചനയില്ല. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.

അക്രമിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വധിച്ചതായാണ് വിവരം. കൂടുതല്‍ അക്രമികളുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്.

Story Highlights: At least nine injured in shooting at Allen, Texas mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top