താനൂര്‍ ബോട്ടപകടം; രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല, മന്ത്രിമാര്‍ താനൂരിലേക്ക്

മലപ്പുറം താനൂര്‍ ബോട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാരെത്തും. മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി വി അബ്ദുറഹ്‌മാനുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല. നിലവില്‍ അടിയന്തര പ്രാധാന്യം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണെന്നും സാധ്യമായ എല്ലാ വിധത്തിലും പ്രവര്‍ത്തിക്കുമെന്നും പി എ മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു.
രാത്രിയായതിനാല്‍ വെളിച്ചക്കുറവുണ്ട്. അതും പരിഹരിക്കണം. ഡിഎംഒയുമായും ബന്ധപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരത്തില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടോയെന്ന് പിന്നീടാകും പരിശോധിക്കുക. ഇപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ എല്ലാവരെയും പുറത്തെത്തിക്കാനാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 12 ആയി. മരിച്ചവരില്‍ അധികവും കുട്ടികളാണെ്. 40 പേരാണ്ആകെ ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാള്‍ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് നിലവില്‍ സ്ഥലത്തുള്ളതെന്നും കൂടുതല്‍ ആളുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
Story Highlights: Boat accident Malappuram Ministers go to the place
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here