‘പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം; ആരോപണം രേഖകളുടെ പിൻബലത്തിൽ’; വി ഡി സതീശൻ

എല്ലാ രേഖകളുടെയും പിൻബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് വി ഡി സതീശൻ. വിഷയത്തിൽ പുകമറ നീക്കേണ്ടത് മുഖ്യമന്ത്രിയാണ്. പഴയ വിജയനായാലും പുതിയ വിജയനായാലും ആരോപണത്തിൽ മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രി ആകാശവാണിയായാണ് സംസാരിക്കുന്നതെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. CM Must Respond to Allegations Says VD Satheesan
പൊതുമേഖല സ്ഥാപനങ്ങളെ മുൻനിർത്തി കേരളത്തിൽ സ്വകാര്യ കമ്പനികൾ കൊള്ള നടത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉയർത്തി. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളേയും പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐ ക്യാമറ വഴി ഇപ്പോൾ പിഴ ഈടാക്കുന്നത് ശരിയായ പ്രവണത അല്ല. റോഡ് നവീകരണം പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്. അല്ലാതെ ജനങ്ങളെ പോക്കറ്റടിക്കാനുള്ള ശ്രമമല്ല എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
എഐ ക്യാമറയിൽ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് രാവിലെ ആരോപിച്ചിരുന്നു. മന്ത്രിക്ക് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് സുപ്രധാനമായ 7 ചോദ്യങ്ങൾ സംബസിച്ച് മന്ത്രിയ്ക്ക് മറുപടി പറയാൻ പറ്റുന്നുണ്ടോ എന്ന കാര്യം ഉന്നയിച്ചു. ഒന്നുകൂടി വെല്ലുവിളിക്കുന്നതായും തങ്ങൾ കൊണ്ടുവന്ന രേഖ തെറ്റാണെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കഴിഞ്ഞകാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമായ ഒരു പദ്ധതിയും നടപ്പായില്ല. ശിവശങ്കറിനെ പോലുള്ള ഒരാളെ വെച്ചു കൊണ്ടാണ് എല്ലാ പരിപാടികളും സർക്കാർ അന്ന് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
Story Highlights: CM Must Respond to Allegations Says VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here