എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല; എം വി ഗോവിന്ദൻ

എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടികാണിച്ചു. ഇന്ത്യയിൽ ആദ്യമി ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നത് കേരളമാണ്. ഈ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസയും ഇതുവരെ ചെലവാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തുക പോലും ചെലവഴിച്ചിട്ടില്ലെന്നിരിക്കെ എങ്ങനെ അഴിമതി ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം സമവായത്തിലെത്തണമെന്ന് അദ്ദേഹം അറിയിച്ചു. MV Govindan Press meet on AI Camera
ഓരോ ദിവസവും പ്രാട്ടിതിപക്ഷം പറയുന്നത് വ്യത്യസ്തമായ വിവരങ്ങളാണ്. അതിൽ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങൾ വിചിത്രവും. 100 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. എന്നാൽ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നത് 132 കോടിയുടെ അഴിമതിയെന്നാനെന്നും. ആദ്യം ഈ വിഷയത്തിൽ പ്രതിപക്ഷം യോജിപ്പിൽ എത്തട്ടെയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
എഐ ക്യാമറയെ വിവാദത്തിൽ എത്തിക്കുന്നവർ പദ്ധതിയുടെ ഒന്നാം ഭാഗം നോക്കി മാത്രമാണ് അഴിമതി എന്ന് പറയുന്നത് എന്ന് എം. വി ഗോവിന്ദൻ വ്യക്തമാക്കി. കൺട്രോൾറൂമുകളും 5കൊല്ലത്തെ മെയിന്റനസും ചേർത്താണ് രണ്ടാം ഭാഗം ഉള്ളത്. രണ്ടാം ഭാഗം കൂടി വായിച്ചാൽ പ്രതിപക്ഷ നേതാക്കൾക്ക് അഴിമതി ആരോപണം ഉണ്ടാകില്ല എന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന്, പദ്ധതിയുടെ നേട്ടം അദ്ദേഹം വ്യക്തമാക്കി. ക്യാമറ വെച്ച ആദ്യദിവസത്തെ നിയമലംഘനം 4.5 ലക്ഷം ആയിരുന്നു. എന്നാൽ, നിലവിൽ അത് ഒന്നരലക്ഷമായി ചുരുങ്ങി. ക്യാമറ നിലവിൽ വന്നതിന് ശേഷം പൊതുജനങ്ങൾ നിയമലംഘനം കുറയ്ക്കുന്നു. ബൈക്കിൽ മൂന്നാമതായി കുട്ടിയെ കൊണ്ടുപോകുന്ന കാര്യം കേന്ദ്രവുമായി ആലോചിച്ചു പരിഹരിക്കണമെന്നാണ് നിലപാട് എന്ന് അദ്ദേഹം അറിയിച്ചു.
Read Also: ‘പഴയ വിജയനായാലും പുതിയ വിജയനായാലും മറുപടി പറയണം; ആരോപണം രേഖകളുടെ പിൻബലത്തിൽ’; വി ഡി സതീശൻ
തുടർന്ന് പദ്ധതിയുടെ നടപടി ക്രമം അദ്ദേഹം വിശദീകരിച്ചു. 232.25 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി നൽകിയത്. ക്യാമറകൾ സ്ഥാപിക്കാൻ 142 കോടി രൂപ. 5 വർഷത്തെ പരിപാലനത്തിന് ചെലവ് 56.24 കോടി. ജി എസ് ടി 35.76 കോടി രൂപയാണ്. അഞ്ചുകൊല്ലം പൂർത്തിയാകുമ്പോൾ ഉള്ള കണക്കാണിത്. ഇത് ഉപയോഗിച്ചാണ് പ്രതിപക്ഷം ആളുകളെ പറഞ്ഞു പറ്റിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഈ അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധം എന്നും
സ്വർണക്കടത്ത് ആരോപണങ്ങൾ ഉന്നയിച്ചത് പോലെ മാത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: MV Govindan Press meet on AI Camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here