കുടുംബസമേതം ഉല്ലാസയാത്രക്ക് പുറപ്പെട്ടു; താനൂരിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ 11 പേർക്ക്. ഇവരുടെ ബന്ധുക്കളായ രണ്ട് പേർക്കും ജീവൻ നഷ്ടമായി.ഒരാളെ അപകടത്തിൽ കാണാതായി.പരപ്പനങ്ങാടി തീരത്തെ സൈതലവിയുടെ കുടുംബത്തിലെ 11 പേരുടെ ജീവനാണ് പുഴ എടുത്തത്.
പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത് (43), മകൾ ഹസ്ന (18), ഷംന (16), ഷഫ്ല (13), ഫിദ ദിൽന (എട്ട്), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മകൾ ഷഹ്റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുെട സഹോദരി നുസ്റത്ത്ന്റെ മകൾ ആയിഷ മെഹറിൻ (ഒന്നര വയസ്) എന്നിവർക്കാണ് ദാരുണാപകടത്തിൽ ഒരേ കുടുംബത്തിൽ നിന്നും ജീവൻ നഷ്ടമായത്
ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജരീർ (12), എന്നിവരും അപകടത്തിൽ മരിച്ചു. ഇവരുടെ മക്കളായ ജന്നയും (എട്ട്) ജിഫ്റയും (പത്ത്) അപകടത്തിൽപ്പെട്ടിട്ടുണ്ട്.
സൈതലവിയും ജാബിറും ഒഴികെ കുടുംബസമേതം മാതാക്കളോടൊപ്പം കെട്ടുങ്ങൽ അഴിമുഖത്തെ ബോട്ടിൽ ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു.
Story Highlights: 22 dead as tourist boat overturns at Tanur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here