താനൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു; ദേശീയ ദുരന്ത നിവാരണ സേനയും രംഗത്ത്

താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അതേസമയം കോസ്റ്റ് ഗാർഡും നേവിയും രാവിലെ തിരച്ചിൽ നടത്തും.
ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് അനൗദ്യോഗിക തെരച്ചിൽ തുടരുകയായിരുന്നു. അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിയാനാണ് കോസ്റ്റ് ഗാർഡും നേവിയും എത്തുന്നത്.
ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാകും പോസ്റ്റ്മോർട്ടം നടത്തുക. ആരോഗ്യമന്ത്രി വീണ ജോർജ് സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ച് എത്രയും വേഗം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കോടുക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.
Story Highlights: Rescue operation continues in Thanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here