‘മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നു’; സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ

സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ. കേന്ദ്ര സർക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു. ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.(DYFI leaders at Jantar Mandar in support of the struggling wrestlers)
അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ നൽകിയ ലൈംഗിക പീഡനപരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമരം ശക്തമാക്കുകയാണ്. കർഷക സംഘടനകൾ , വിവിധ രാഷ്ട്രീയ പാർട്ടികൾ , വനിതാ സംഘടനകൾ , യുവജന സംഘടനകൾ എന്നിവർ സമർക്കാർക്ക് പിന്തുണയുമായി ജന്തർ മന്തറിൽ എത്തി.
തുടർന്ന് , ഡൽഹി – ഹരിയാന അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലും പൊലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Story Highlights: DYFI leaders at Jantar Mandar in support of the struggling wrestlers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here