കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ ലൗലിയാണ് (33) കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് ലൗലി.( husband committed suicide after killing his wife Kayamkulam ).
ലൗലിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം കോലെടുത്തു ലെവൽ ക്രോസിന് സമീപത്തു വെച്ചാണ് ബിജുവിന്റെ മൃതദേഹം കണ്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Story Highlights: husband committed suicide after killing his wife Kayamkulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here