ഒരു ക്ലബുമായും ധാരണയില്‍ എത്തിയിട്ടില്ല; മെസി സൗദി ലീഗിലേക്കെന്ന റിപ്പോര്‍ട്ട് തള്ളി പിതാവ്

ലയണൽ മെസി സൗദി ലീഗിലേക്കെന്ന റിപ്പോര്‍ട്ട് തള്ളി പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി. അറേബ്യൻ ക്ലബുമായി മെസി കരാർ ഒപ്പുവച്ചെന്ന വാർത്തകൾ വ്യാജമെന്ന് പിതാവ് വ്യക്തമാക്കി. ഒരു ക്ലബുമായും ധാരണയില്‍ എത്തിയിട്ടില്ല. സീസണ് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.(lionel messi saudi club transfer father jorge messi)
ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി സൗദി ക്ലബ് അല്‍ ഹിലാല്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വര്‍ഷത്തില്‍ 3270 കോടി രൂപയുടെ കരാറില്‍ മെസി ഒപ്പിട്ടുവെന്നും വൈകാതെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഇതിനിടെ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.”മെസിയുടെ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവില്‍ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അല്‍ ഹിലാല്‍ മുന്നോട്ടുവച്ച ഓഫര്‍ ഏപ്രില്‍ മുതല്‍ ചര്‍ച്ചയിലുള്ളതാണ്. ബാഴ്‌സ മെസി തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.” റൊമാനോ ട്വീറ്റ് ചെയ്തു.
Story Highlights: lionel messi saudi club transfer father jorge messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here