Advertisement

താനൂര്‍ ബോട്ടപകടം; ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിമാര്‍ രാജി വയ്ക്കണം: ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി

May 9, 2023
3 minutes Read
Tanur boat accident; Ministers should take responsibility and resign

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അതി ദാരുണമായ ബോട്ടപകടത്തില്‍ ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ പരുക്കേറ്റവർ എത്രയും പെട്ടുന്നു സാധാരണ ജിവിതത്തിലേയ്ക്ക് മടങ്ങിവരട്ടെയെന്നും മരണപെട്ടവരുടെ ബന്ധുക്കള്‍ക്ക് ഈ വേദന താങ്ങാനുള്ള കരുത്തുണ്ടാവട്ടെ എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.(Tanur boat accident; Ministers should take responsibility and resign)

അധികൃതരുടെ കൃത്യവിലോപവും അനാസ്ഥയുമാണ് ഈ വന്‍ ദുരന്തത്തിന് കാരണമായത് എന്ന് വിലയിരുത്തിയ ജില്ലാ കമ്മിറ്റി, നാട്ടുകാരും പ്രദേശവാസികളും ജനപ്രതിനിധികളും ഇവിടെ ഒരു സുരക്ഷിതത്വവുമില്ലാതെ നടക്കുന്ന ബോട്ട് സര്‍വീസുകളെ കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും ഒരു നടപടികളുമെടുത്തില്ല എന്ന് മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഉല്‍ഘാടനം ചെയ്യാനെത്തിയ ടൂറിസം വകുപ്പ്മന്ത്രി മുഹമ്മദ്‌ റിയാസിനോട് ഇപ്പോള്‍ അപകടത്തില്‍ പെട്ട ബോട്ടിനെ കുറിച്ച് മന്ത്രി അബ്ദുല്‍ റഹ്മാന്‍റെ സാന്നിദ്ധ്യത്തില്‍ നാട്ടുകാര്‍ നേരിട്ട് പരാതിപെട്ടിട്ടും ഒരു നടപടികള്‍ക്കും മുതിര്‍ന്നില്ല എന്ന ആരോപണവും ഏറെ ഗൗരവകരമാണ്.

അനധികൃതമായി നിര്‍മിച്ച അപകടത്തില്‍ പെട്ട അറ്റ്‌ലാന്‍റിക്ക് എന്ന ബോട്ടിന് ചട്ടം ലംഘിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാന്‍ മന്ത്രി അബ്ദുല്‍ റഹ്മാന്റെ ഓഫീസ് ഇടപെട്ടുവെന്നും ബോട്ടുടമ മന്ത്രിയുടെ ഏറെ അടുപ്പക്കാരനാണ് എന്നുമുള്ള ആരോപണങ്ങളെ കുറിച്ചെല്ലാം വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ദുരന്തത്തിന്‍റെ ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി മുഹമ്മദ് റിയാസും ആരോപണ വിധേയനായ മന്ത്രി അബ്ദുല്‍ റഹ്മാനും രാജി വെക്കണമെന്നും ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അധികൃതരുടെ അനാസ്ഥയും കൃത്യ വിലോപവും മൂലം വരുത്തി വെച്ച ഈ ദുരന്തം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയും അത് കെട്ടടങ്ങുമ്പോള്‍ നിയമ ലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്ത്നേ കൊടുക്കുകയും അതിന് നേരെ കണ്ണടക്കുയും ചെയ്യുന്ന ഭരണ സംവിധാനം ഈ ദാരുണമായ അപകടം കണ്ടിട്ടെങ്കിലും കണ്ണ്‍ തുറക്കുമെന്ന് പ്രത്യാശിക്കാം.

ഉറ്റവര്‍ മരണപ്പെട്ടത് മൂലം അനാഥമാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണ ചുമതലയും പഠന ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മരണപ്പെട്ട 22 പേരുടെ അര്‍ഹരായ ബന്ധുക്കള്‍ക്ക് വേണ്ട നഷ്ട്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന്‍ പൂര്‍ത്തിയാക്കണമെന്നും പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ ചെയ്ത് കൊടുക്കണമെന്നും ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ വണ്ടൂര്‍ ജനറല്‍സെക്രട്ടറി ഹമീദ് മരക്കാശ്ശേരി എന്നിവര്‍ ആവശ്യപ്പെട്ടു.

Story Highlights: Tanur boat accident; Ministers should take responsibility and resign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top