ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാകിസ്താനില്‍ സംഘര്‍ഷം രൂക്ഷം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ക്വെറ്റയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇമ്രാന്‍ ഖാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കറാച്ചിയില്‍ നടന്ന സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. 43 പേരെ അറസ്റ്റ് ചെയ്തു. ലാഹോറില്‍ സൈനിക ഉദ്യോഗസ്ഥന്റെ വീടിന് നേരെയും ആക്രമണുണ്ടായി.
Read Also: ടെക്സസിലെ മാളിലുണ്ടായ വെടിവെപ്പ്; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും
ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാകിസ്താന്‍ സൈന്യത്തെ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
Story Highlights: Conflict in Pakistan after Imran’s arrest one killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here