ജീന്‍ കാരള്‍ കേസില്‍ ട്രംപിന് തിരിച്ചടി; ലൈംഗിക പീഡനക്കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് കോടതി
ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജീന്‍ കാരള്‍ കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. രണ്ട് കേസുകളിലായി ട്രംപ് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. (Donald Trump Found Liable For Sexual Abuse In Civil Trial)
1995-96 കാലഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നായിരുന്നു അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളിന്റെ പരാതി. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് കരോളിന്റെ ആരോപണം.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. ടെലിവിഷന്‍ അവതാരികയായിരുന്ന തനിക്ക് ട്രംപുമായി പരിചയമുണ്ടായിരുന്നു. ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് എന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ഡോണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും കരോള്‍ വ്യക്തമാക്കി. പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് കരോള്‍ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ ട്രംപ് പൂര്‍ണമായി നിഷേധിച്ചുവെങ്കിലും ലൈംഗിക ചൂഷണം നടന്നെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുകയായിരുന്നു.
Story Highlights: Donald Trump Found Liable For Sexual Abuse In Civil Trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here