ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

ഗുണ്ടാ നേതാവ് പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പേട്ട പൊലിസാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വടിവാള് വീശി പരിഭ്രാന്തി സൃഷ്ടിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. (Goonda puthenpalam Rajesh arrested)
ഇത് മൂന്നാം തവണയാണ് കാപ്പ ചുമത്തി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരവധി കേസുകളിലെ പ്രതിയായ രാജേഷ് ജാമ്യത്തിലായിരുന്നു. വീണ്ടും കേസില്‍ പ്രതിയായതോടെ കാപ്പ ചുമത്തുന്നതിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒരു മാസം മുന്‍പ് മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആക്രമിച്ച കേസില്‍ രാജേഷ് പ്രതിയായിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പുത്തന്‍പാലം രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: Goonda puthenpalam Rajesh arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here