‘മമത ഒരു ധൈര്യശാലി, പ്രധാനമന്ത്രിയാകണം’: ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ പ്രശംസിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മമത ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടതായിരുന്നു. അധികാരത്തിലിരിക്കുന്നവർക്ക് ഭീഷണിപ്പെടുത്താൻ കഴിയാത്ത മുഖ്യമന്ത്രിയാണ് മമതയെന്നും സുബ്രഹ്മണ്യൻ സ്വാമി. (Mamata Banerjee should be prime minister: Subramanian Swamy)
മമത ബാനർജി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണം. കേന്ദ്ര ഏജൻസികളെ ഭയന്ന് മറ്റ് നേതാക്കൾ ഇന്ന് സർക്കാരിനെ അധികം വിമർശിക്കുന്നില്ല. ഇഡിയെയും സിബിഐയെയും ഇവർ ഭയപ്പെടുന്നു. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് നല്ലതല്ല. എന്നാൽ മമത ബാനർജി ധൈര്യശാലിയാണ്. ഇടതുപക്ഷത്തിനെതിരെ അവർ എങ്ങനെയാണ് നിലപാട് സ്വീകരിച്ചതെന്ന് നമുക്ക് പഠിക്കാം.
ഇന്നത്തെ സാഹചര്യത്തിൽ ആരെയും ഭയക്കാതെ ധൈര്യത്തോടെ നിൽക്കുന്ന ഏക നേതാവ് മമത ബാനർജിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും ഭയക്കാത്ത, ഭരണപക്ഷത്തിന്റെ ചങ്ങാത്തം കൂടാത്ത നല്ല പ്രതിപക്ഷമാണ് രാജ്യത്തിന് വേണ്ടത്. ഭരണകക്ഷിയിലെ ആളുകൾക്ക് ബ്ലാക്ക്‌മെയിൽ ചെയ്യാൻ കഴിയാത്ത ശക്തമായ പ്രതിപക്ഷം രാജ്യത്ത് ആവശ്യമാണെന്ന് സ്വാമി പറഞ്ഞു. കൊൽക്കത്തയിൽ ഫിക്കി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: Mamata Banerjee should be prime minister: Subramanian Swamy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here