പൊലീസ് പിടിക്കാന്‍ വന്നാല്‍ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി രക്ഷപ്പെടും; ആദിച്ചനല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പിടിച്ചത് സാഹസികമായി

കൊല്ലം ആദിച്ചനല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആദിച്ചനല്ലൂര്‍,പ്ലാക്കാട് സ്വദേശി ചന്തുവാണ് പിടിയിലായത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലായത്. (Police arrested man robbery adichanalloor Temple)
ഈ മാസം മൂന്നിന് രാത്രി 10 മണിയോടെയാണ് മൈലക്കാട് തിരു ആറാട്ട് മാടന്‍നട ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ വിളക്കുകളും മറ്റുമാണ് മോഷ്ണം പോയത്. പിറ്റേ ദിവസം പൂജാരി എത്തി ക്ഷേത്രീ തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
പ്രതിയായ ചന്തുവിനെ ആദിച്ചനല്ലൂര്‍ ഭാഗത്തുനിന്നാണ് ചാത്തന്നൂര്‍ സോമസ് പിടികൂടിയത്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ചാത്തന്നൂര്‍ മറ്റൊരു മോഷണ കേസിലും പ്രതിയായ ചന്തു ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങി ദിവസങ്ങള്‍ മാത്രമേയിട്ടുള്ളുയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടാന്‍ ശ്രമിച്ചാല്‍ കയ്യില്‍ കരുതിയിരിക്കുന്ന ബ്ലേഡ് കഷ്ണം ഉപയോഗിച്ച് ശരീരം മുറിവ് ഉണ്ടാക്കി രക്ഷപെടുകയാണ് രീതി. ഇതിനാല്‍ തന്ത്രപരമായിയാണ് ഇയാളെ ചാത്തന്നൂര്‍ പോലീസ് പിടികൂടിയത്. ചാത്തന്നൂര്‍ സിഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ആശ.വി.രേഖ,, ഗ്രേഡ് എസ് ഐ. ബിജു, സിപിഒ മാരായ പ്രശാന്ത്, വരുണ്‍ , എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Police arrested man robbery adichanalloor Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here