Advertisement

തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്

May 10, 2023
2 minutes Read
Kerala Story screening stopped

തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്. മുതിർന്ന ബിജെപി പ്രവർത്തകരടക്കം ക്ഷണിതാക്കളായി എത്തിയ ഷോ ആണ് പൊലീസ് ഇടപെട്ട് തടഞ്ഞത്. തീയറ്ററുകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിയാത്തതും വിവിധ സംഘടകനകളുടെ പ്രതിഷേധവും കണക്കിലെടുത്ത് തമിഴ്നാട്ടിലെ തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിച്ചിരുന്നു. (Kerala Story screening stopped)

മെയ് 10ന് രാവിലെ ചെന്നൈയിലെ ഒരു തീയറ്ററിലാണ് സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. മുതിർന്ന ബിജെപി നേതാക്കളടക്കമുള്ളവർക്ക് പ്രദർശനത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. ആകെ 10-12 പേരാണ് പ്രദർശനം കാണാനെത്തിയത്. എന്നാൽ, പ്രദർശനത്തിനിടെ എത്തിയ പൊലീസ് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷോ നിർത്തിച്ചു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ‘ദി കേരള സ്റ്റോറിക്ക്’ ബംഗാളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. സിനിമ വളച്ചൊടിക്കപ്പെട്ട കഥയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.

Read Also: കേരള സ്റ്റോറിയെ എതിർക്കുന്ന പാർട്ടികൾ ഐഎസിനൊപ്പം നിൽക്കുന്നവർ: സിനിമ കണ്ടതിന് ശേഷം സ്മൃതി ഇറാനി

‘ദി കേരള സ്റ്റോറി’യുടെ അണിയറ പ്രവർത്തകരിൽ ഒരാൾക്ക് ഭീഷണി സന്ദേശം ലഭിച്ചു എന്ന് സംവിധായകൻ സുദീപ്തോ സെൻ അവകാശപ്പെട്ടിരുന്നു. അജ്ഞാതരായ ഒരാളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു എന്നാണ് സുദിപ്തോ സെനിൻ്റെ അവകാശവാദം. വീട്ടിൽ നിന്ന് ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് മെസേജയച്ചു എന്ന് സെൻ പൊലീസിനെ അറിയിച്ചു. സിനിമയിലൂടെ പറഞ്ഞത് നല്ല കാര്യമല്ലെന്ന് സന്ദേശമയച്ചു എന്നും സെൻ ആരോപിച്ചു.

അതേസമയം, മധ്യപ്രദേശിന് പുറമേ വിവാദചിത്രം ദി കേരള സ്‌റ്റോറി’ക്ക് ഉത്തർപ്രദേശ് സർക്കാരും കുതിയിളവ് പ്രഖ്യാപിച്ചു. ലോക്ഭവനിൽ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും.

സംസ്ഥാനത്തെ ബിജെപി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെൺകുട്ടികളെ ദി കേരള സ്റ്റോറി കാണാൻ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ഇളവും പ്രഖ്യാപിച്ചത്.

തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാൽ സിനിമയ്ക്ക് നികുതിയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ദി കേരള സ്റ്റോറിക്ക് മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നികുതി ഇളവ് നൽകിയത്.

Story Highlights: The Kerala Story special screening stopped Tamilnadu Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top