Advertisement

പി എം നജീബ് ഓര്‍മദിനം: ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു

May 11, 2023
2 minutes Read
Dammam oicc P M Najeeb death anniversary

ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്ന പി എം നജീബിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ദമ്മാം റീജ്യണല്‍ കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു. പ്രവാസികളുടെ വിഷയങ്ങളില്‍ നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്ന പി എം നജീബ് നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍ ആയിരുന്നുവെന്ന് അനുസ്മരണ സദസ്സ് ഉത്ഘാടനം ചെയ്ത കെപിസിസി നിര്‍വ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കല്‍ പറഞ്ഞു. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ചു. (Dammam oicc P M Najeeb death anniversary )

കെഎസ്‌യുവിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ പി എം നജീബ് പ്രവാസലോകത്ത് സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. നിതാഖാത്ത് കാലഘട്ടത്തില്‍ അത് പ്രതികൂലമായി ബാധിച്ച പ്രവാസി മലയാളികള്‍ക്ക് വേണ്ടി പി എം നജീബ് നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു.

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

അതുപോലെ കൊവിഡ് സമയത്ത് സൗദിയിലുടെനീളമുള്ള ഒഐസിസി കമ്മിറ്റികളുടെ കൊവിഡ് ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചിരുന്നു. പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ക്ക് പി എം നജീബിന്റെ പ്രവാസ ജീവിതം ഒരു പാഠപുസ്തകമാണെന്നും പി എം നജീബിനെ അനുസ്മരിച്ചവര്‍ അഭിപ്രായപ്പെട്ടു.

റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ കെ സലിം സ്വാഗതവും ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. ആല്‍ബിന്‍ ജോസഫ്, രഞ്ജിത് വടകര,, അബ്ദുല്‍ ഹമീദ്, ഹബീബ് ഏലംകുളം, പി എ എം ഹാരിസ്, റഷീദ് ഉമ്മര്‍, നജീബ് അരഞ്ഞിക്കല്‍, ഹനീഫ് റാവുത്തര്‍, സിറാജ്‌റൗ ഫ് ചാവക്കാട്, മുജീബ് കളത്തില്‍, മാലിക് മഖ്ബൂല്‍, രാധികാ ശ്യാം പ്രകാശ്, ഷിജിലാ ഹമീദ്, ഹുസ്‌നാ ആസിഫ്, ഗീതാ മധുസൂദനന്‍ തുടങ്ങിയവര്‍ പി എം നജീബിനെ അനുസ്മരിച്ചു. സിറാജ് പുറക്കാട്, പി കെ അബ്ദുല്‍ കരീം, ഷംസു കൊല്ലം, സുമേഷ് കാട്ടില്‍ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിക്ക് നേതൃത്വം നല്‍കി.

Story Highlights: Dammam oicc P M Najeeb death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top