പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് ചാലിശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷീറിനെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, കുറച്ചു ദിവസമായി അധ്യാപകൻ ഒളിവിലായിരുന്നു. ( Sports teacher arrested for molesting school girl ).
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് മലപ്പുറത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയതിന് ചാലിശ്ശേരി സ്വദേശിയായ ഷബിലാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് മറ്റു പെൺകുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
Story Highlights: Sports teacher arrested for molesting school girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here