Advertisement

സമയപരിധി നീട്ടി; എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക ജൂണ്‍ 5 മുതല്‍

May 11, 2023
4 minutes Read
AI camera find out fines will be collected from June 5

ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി. (Traffic rules violations that AI camera find out fines will be collected from June 5)

മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണമാസമായാണ് നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 20 മുതലാണ് സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.

Read Also: ‘ആ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, എക്‌സ്പീരിയന്‍സ്ഡ് അല്ല’; വന്ദനയുടെ മരണത്തില്‍ വീണാ ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം

എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:

ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000

മിറര്‍ ഇല്ലെങ്കില്‍ 250

റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും

Story Highlights: Traffic rules violations that AI camera find out fines will be collected from June 5

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top