Advertisement

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം; ഉജ്ജ്വല നേട്ടത്തോടെ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍

May 12, 2023
2 minutes Read
CBSE 12th result Bahrain Indian School

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തില്‍ മികച്ച വിജയം കരസ്ഥമാക്കി ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍. അക്കാദമിക് രംഗത്തെ മികവ് നിലനിര്‍ത്തി 97.4 ശതമാനം മാര്‍ക്കോടെ (487/500) വീണ കിഴക്കേതില്‍ ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പറായി. 96.8 ശതമാനം (484/500) നേടിയ അഞ്ജലി ഷമീറാണ് സ്‌കൂളില്‍ രണ്ടാം സ്ഥാനത്ത്. 96.6 ശതമാനം (483/500) നേടിയ സാനിയ സൂസന്‍ ജോണ്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.(CBSE 12th result Bahrain Indian School)

ഈ വര്‍ഷം 20 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. അക്കാദമിക് മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി സിബിഎസ്ഇ പരീക്ഷയില്‍ സ്‌കൂള്‍ 93 വിജയ ശതമാനം നേടി. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ ആകെ 653 വിദ്യാര്‍ത്ഥികള്‍ ഹാജരായിരുന്നു. 2022 സെപ്തംബര്‍ വരെ ക്ലാസുകള്‍ ഹൈബ്രിഡ് (ഓണ്‍ലൈനും ഓഫ്‌ലൈനും) രീതിയില്‍ ആയിരുന്നു. അതിനുശേഷം ക്ലാസുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈനായി നടന്നു. ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

സയന്‍സ് വിഭാഗത്തില്‍ വീണ കിഴക്കേതില്‍ തന്നെ 97.4% നേടി സ്‌കൂളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെവിന്‍ ആന്റണി 96.2 % (481/500) സയന്‍സ് സ്ട്രീമില്‍ രണ്ടാം സ്ഥാനവും ജിയോണ്‍ ബിജു മനയ്ക്കല്‍ 96% മാര്‍ക്കോടെ (480/500) മൂന്നാം സ്ഥാനവും നേടി. 96.6% നേടിയ സാനിയ സുസന്‍ ജോണാണ് കൊമേഴ്‌സ് സ്ട്രീമില്‍ ടോപ്പര്‍. 96.4 ശതമാനം (482/500) മാര്‍ക്കോടെ ഗായത്രി ധനഞ്ജയന്‍ കൊമേഴ്‌സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്താണ്. 95.6 ശതമാനം (478/500) നേടിയ ഏബല്‍ ജോണ്‍ കുരുവിള കൊമേഴ്‌സില്‍ മൂന്നാം സ്ഥാനത്താണ്. 96.8 ശതമാനം നേടിയ അഞ്ജലി ഷമീറാണ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ടോപ്പര്‍. 95.8 ശതമാനം നേടിയ ഋഷിക പ്രീതം മഞ്ചേശ്വര് 479 മാര്‍ക്കോടെ രണ്ടാം സ്ഥാനത്താണ്.

94.8 ശതമാനം മാര്‍ക്ക് നേടിയ അനുഗ്രഹ സൂസന്‍ സാം ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 474 മാര്‍ക്കോടെ മൂന്നാം സ്ഥാനത്താണ്. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, മെമ്പര്‍ അക്കാദമിക് മുഹമ്മദ് ഖുര്‍ഷിദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.

Read Also: വിനോദ് കെ ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

500ല്‍ 487 ആണ് ഉയര്‍ന്ന മാര്‍ക്ക് (97.4%). 20 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി.64 വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡും ലഭിച്ചു. 495 വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനവും അതില്‍ കൂടുതലും ലഭിച്ചു
246 വിദ്യാര്‍ത്ഥികള്‍ക്ക് 75% മുകളില്‍ ലഭിച്ചു. ഒരു വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ 100 നേടി. ഒരു വിദ്യാര്‍ത്ഥി ഗണിതത്തില്‍ 97 നേടി. ഒരു വിദ്യാര്‍ത്ഥി ഫിസിക്‌സില്‍ 96 നേടി. കെമിസ്ട്രിയില്‍ 2 വിദ്യാര്‍ഥികള്‍ 100ഉം ഒരു വിദ്യാര്‍ഥി 99ഉം നേടി. ബയോളജിയില്‍ 10 വിദ്യാര്‍ഥികള്‍ 95 നേടി. കംപ്യൂട്ടര്‍ സയന്‍സില്‍ 2 പേര്‍ 100 ഉം 3 കുട്ടികള്‍ 99 ഉം നേടി. എഞ്ചിനീയറിംഗ് ഗ്രാഫിക്‌സില്‍ 2 വിദ്യാര്‍ത്ഥികള്‍ 98 നേടി. ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസില്‍ 3 വിദ്യാര്‍ത്ഥികള്‍ 99 നേടി. അക്കൗണ്ടന്‍സിയില്‍ 3 വിദ്യാര്‍ത്ഥികള്‍ 99 നേടി. മര്‍ക്കറ്റിംഗില്‍ 2 വിദ്യാര്‍ത്ഥികള്‍ 100 നേടി. ഒരു വിദ്യാര്‍ത്ഥി ബിസിനസ് സ്റ്റഡീസില്‍ 99 നേടി. ഒരു വിദ്യാര്‍ത്ഥി സാമ്പത്തിക ശാസ്ത്രത്തില്‍ 99 മാര്‍ക്ക് നേടി. ഒരു വിദ്യാര്‍ത്ഥി മനഃശാസ്ത്രത്തില്‍ 98 നേടി. ഒരു വിദ്യാര്‍ത്ഥി സോഷ്യോളജിയില്‍ 99 നേടി. ഹോം സയന്‍സില്‍ ഒരു വിദ്യാര്‍ത്ഥി 97 നേടി

Story Highlights: CBSE 12th result Bahrain Indian School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top