വിനോദ് കെ ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി

വിനോദ് കെ ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിതനായി. നിലവിലെ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് നിയമനം.(Vinod K Jacob new Indian Ambassador to Bahrain)
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറാണ് വിനോദ് കെ ജേക്കബ്. 2000ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന വിനോദ്, ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളിയായ വിനോദ് കെ ജേക്കബ് ചെന്നൈ പദ്മ ശേഷാദ്രി ബാലഭവന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ചെന്നൈ ഡോ. അംബേദ്കര്‍ ലോ കോളജില്‍നിന്ന് നിയമവിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ നംഗ്യ സി. ഖാംപയാണ് ഭാര്യ.
Story Highlights: Vinod K Jacob new Indian Ambassador to Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here