നൂറു മേനി വിജയവുമായി അൽമുന സ്കൂൾ; 55 ശതമാനത്തിലേറെ ഡിസ്റ്റിങ്ഷൻ

സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി പത്താം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്‌കൂൾ.
97 ശതമാനം മാർക്കോടെ ഉസ്മാനി അരീബ് സ്‌കൂൾ ടോപ്പർ ആയി. സാനിയ അനീസ് , അബ്ദുൽ മുഹൈമിന്, ഷെയ്ഖ് സാദുദ്ദീൻ ഹംസ, സായ്‌നാ ഇക്ബാൽ, സാലിമ അബ്ദുൽ റഹിമാൻ, മഷായിൽ കാജി, കാസി സയിനബ് , മുനാസാ ബശാറത് എന്നിവർ ഉയർന്ന മാർക്കോടെ സ്കൂൾ മെഡലിസ്സ്റ്റുകളായി.(CBSE result almuna school Dammam best performance)
55 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷനു മൂകളിൽ മാർക്ക് വാങ്ങി. പരീക്ഷ എഴുതിയ 86 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലസ്സിനു മുകളിൽ മാർക്ക് നേടി ഉന്നത പഠനത്തിനർഹത നേടി. തുടർച്ചയായ പത്താം തവണയും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്കൂൾ അധികൃതർ.
Read Also: ദി കേരള സ്‌റ്റോറി വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘപരിവാര്‍ ഇറക്കിയ സിനിമ; തനിമ സാംസ്‌കാരിക വേദി ദമ്മാം
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകരെയും മാനേജർ ഡോക്ടർ ടിപിമുഹമ്മദ്,
പ്രിൻസിപ്പൽ നസ്‌സാർ സഹ്‌റാനി വൈസ് പ്രിൻസിപ്പൽ കാദർ മാസ്റ്റർ, പ്രധാനധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ്, പരീക്ഷ കൺട്രോളർ നിഷാദ് എന്നിവർ അഭിനന്ദിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡുകൾ ശനിയാഴ്ച വിതരണം ചെയ്യും.
Story Highlights: CBSE result almuna school Dammam best performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here