Advertisement

ദി കേരള സ്‌റ്റോറി വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘപരിവാര്‍ ഇറക്കിയ സിനിമ; തനിമ സാംസ്‌കാരിക വേദി ദമ്മാം

May 12, 2023
3 minutes Read
Thanima cultural group against the Kerala story movie

തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ‘ദി കേരള സ്‌റ്റോറി’: വംശീയ തിരക്കഥയുടെ രാഷ്ട്രീയം എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വെറുപ്പുല്‍പാദനവും പ്രചരണവും മാത്രം ലക്ഷ്യം വെച്ച് സംഘപരിവാര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് എന്ന് മറനീക്കി വെളിപ്പെടുന്നുണ്ടെന്ന് തനിമ സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളം ഇസ്‌ലാം ഭീകരതയുടെ ഹബ്ബായി മാറിക്കഴിഞ്ഞുവെന്ന സംഘപരിവാറിന്റെ ഗീബല്‍സിയന്‍ പ്രോപഗണ്ടയുടെ ചുവടുപിടിക്കുന്ന മറ്റൊരു പതിപ്പാണ് ഈ സിനിമ. നേരത്തെ രാജ്യവ്യാപകമായി റിലീസ് ചെയ്യപ്പെട്ട ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന വിദ്വേഷ സിനിമയാണ് ഇതിന്റെ മറ്റൊരു പ്രചോദനമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. (Thanima cultural group against the Kerala story movie)

സിലബസുകളില്‍ നിന്നടക്കം യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരചരിത്രം തുടച്ചു നീക്കി ഐതിഹ്യങ്ങള്‍ കുത്തിനിറച്ച് ചരിത്രത്തിന്റെ വ്യാജനിര്‍മിതി നടത്തുകയാണ് സംഘപരിവാര്‍. മത സൗഹാര്‍ദസാഹോദര്യത്തിന്റെ നനവുള്ള മണ്ണായ കേരളത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിഭജിക്കുന്ന, വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ചരിത്രവും വര്‍ത്തമാനവും ഒരുപോലെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ വംശീയ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്ന് സെമിനാറില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടു.

Read Also: പി എം നജീബ് ഓര്‍മദിനം: ഒഐസിസി ദമ്മാം റീജ്യണല്‍ കമ്മിറ്റി അനുസ്മരണ സദസ് സംഘടിപ്പിച്ചു

തനിമ സാംസ്‌കാരിക വേദി സോണല്‍ ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ജേക്കബ് ഉതുപ്പ് (ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍), ശംസുദ്ദീന്‍ (ഒ.ഐ.സി.സി), അബ്ദുല്‍ റഹീം (പ്രവാസി വെല്‍ഫെയര്‍), ടെസ്സി റോണി (എഴുത്തുകാരി), ഫൈസല്‍ ഇരിക്കൂര്‍ (കെ.എം.സി.സി), ഷെമീര്‍ പത്തനാപുരം (യൂത്ത് ഇന്ത്യ) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അംജദ് പത്തനംതിട്ട വിഷയം അവതരിപ്പിച്ചു. തനിമ എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അമീന്‍ സമാപനം നിര്‍വഹിച്ചു. ശാക്കിര്‍ ഇല്‍യാസ് ഖിറാഅത്ത് നടത്തി. അര്‍ഷദ് വാണിയമ്പലം അവതാരകന്‍ ആയിരുന്നു. മുഹമ്മദ് സിനാന്‍, കബീര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Story Highlights: Thanima cultural group against the Kerala story movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top